മിച്ചല്‍ ജോണ്‍സണ്‍ ഐപിഎല്ലില്‍ കളിക്കും

മെല്‍ബണ്‍| WEBDUNIA| Last Modified ചൊവ്വ, 15 ഏപ്രില്‍ 2014 (12:31 IST)
PRO
PRO
ഓസ്‌ട്രേലിയന്‍ ഇടംകൈയ്യന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ പരുക്കില്‍ നിന്ന് മോചിതനായി. ഇതോടെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അദ്ദേഹത്തിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കി.

വലതു കാലിന്റെ തള്ളവിരലിനു പരുക്കേറ്റ മിച്ചല്‍ ജോണ്‍സണ്‍ ടീമിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്‌റ്റ്‌ പരമ്പരയ്‌ക്കിടെയിലാണ് ജോണ്‍സണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമാവുകയായിരുന്നു.

ജോണ്‍സണ്‍ ഇല്ലാതിറങ്ങിയ ലോകകപ്പില്‍ ഓസീസിന് പരാജയമായിരുന്നു. അവര്‍ നാലു ഗ്രൂപ്പ്‌ മത്സരങ്ങളിലും തേറ്റിരുന്നു. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലാണ്‌ ആശ്വാസ ജയം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :