ഇടിക്കൂട്ടില്‍ തീപാറിക്കാന്‍ ഫ്ലിന്റോഫ് എത്തുന്നു

ലണ്ടന്‍| WEBDUNIA|
PTI
മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് ക്രീസിലെ ബാറ്റ് കൊണ്ടുള്ള വെടിക്കെട്ട് അടി അവസാനിപ്പിച്ച് ബോക്‌സിങ് റിംഗില്‍ വെടിക്കെട്ട് ഇടിയ്ക്കായി ഇറങ്ങുന്നു.

പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റിനോട് രണ്ടു വര്‍ഷം മുമ്പ്(2010) വിടപറഞ്ഞ ഫ്ലിന്റോഫ് ഹെവിവെയ്റ്റ് ബോക്‌സിംഗില്‍ ഒരു കൈ നോക്കുകയാണ്

ദ ഗ്ലവ്‌സ് ആര്‍ ഓഫ് എന്ന ടെലിവിഷന്‍ ഡോക്യുമെന്ററിയുടെ ഭാഗമായിട്ടാണ് ഈ പോരാട്ടം. മുന്‍ ചാമ്പ്യന്‍ ബാരി മക്ഗുയിഗന്റെ കീഴില്‍ പരിശീലനത്തിനു ശേഷമാണ് ഇദ്ദേഹത്തിന്റെ വരവ്.

ആദ്യമായി മത്സരത്തിനൊരുങ്ങുന്ന ഫ്ലിന്റോഫ് നേരിയ സമ്മര്‍ദ്ദത്തിലാണ്. അമേരിക്കയുടെ ഡൌസനാണ് ബോക്സിംഗിലെ ഫ്ലിന്റോഫിന്റെ ആദ്യ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :