അന്താരാഷ്ട്ര ക്രിക്കറ്റിനും ഐപിഎല്ലിനും തുല്യപ്രാധാന്യം: കോഹ്‌ലി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഐ പി എല്ലിനും താന്‍ തുല്യ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി.

ഐ പി എല്‍ തമാശയല്ല. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം തന്നെയാണ് ഐ പി എല്ലിനും താന്‍ നല്‍കുന്നത്. രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ധോണി, സെവാഗ് എന്നിവരുടെ തന്ത്രങ്ങള്‍ സ്വായത്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും കോഹ്‌ലി പറഞ്ഞു.

കോച്ച് ഡങ്കന്‍ ഫ്ലെച്ചര്‍ ക്രിക്കറ്റിനെക്കുറിച്ച് ഏറെ അറിവുള്ളയാളാണെന്നും കോഹ്‌ലി ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :