കൊവിഡ്: പാലക്കാട് ചികിത്സയിലുള്ളത് 6285 പേര്‍

ശ്രീനു എസ്| Last Updated: ബുധന്‍, 4 നവം‌ബര്‍ 2020 (08:31 IST)
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6285 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ജില്ലയില്‍ 431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 82116 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 79470 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 368 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 325 സാമ്പിളുകള്‍ അയച്ചു. 27529 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 20954 പേര്‍ രോഗമുക്തി നേടി. ഇനി 1545 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 175990 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 2336 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14121 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :