വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 4 നവംബര്‍ 2020 (07:22 IST)
അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ബൈഡനും,, ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബൈഡന് മുന്നേറ്റമുണ്ട്. 270 ഇലക്ട്രൽ വോട്ടുകളിൽ 85ൽ ബൈഡനാന് മുന്നിട്ട് നിൽക്കുന്നത്. 55 ഇലക്ട്രൽ വോട്ടുകൾ ട്രംപിന് അനുകൂലമാണ്. 29 ഇലക്ട്രൽ വോട്ടുകളുള്ള ഫ്ലോറിഡയിലെ ഫലമാണ് നിർണായകമാവുക.
2000ലെ തെരഞ്ഞെടുപ്പ് മുതൽ ഫ്ലോറിഡയിൽ ജയിയുന്നവർ അമേരിക്കൻ പ്രസിഡന്റാകുന്നു എന്ന പ്രത്യേകതയുണ്ട്. ഫ്ലോറിഡയിൽ ജയം പിടിയ്ക്കുക എന്നത് ട്രംപിന് പ്രധാനമാണ്. ട്രംപിനാണ് ഇവിടെ ജയസാധ്യത കൽപ്പിയ്കുന്നത്. മറ്റൊരു നിർണായക കേന്ദ്രമായ ജോർജിയയിൽ ബൈഡനാണ് മുൻപിൽ. 2016ൽ ട്രംപ് മുന്നേറ്റമുണ്ടാക്കിയ ഇടമാണ് ജോർജിയ.16 ഇലക്ട്രൽ വോട്ടുകളാണ് ജോർജിയയിലുള്ളത്.