വിജയ് ചിത്രം ഭാവന വേണ്ടെന്നുവച്ചു, കാരണം?

വിജയ്, ഭാവന, ഇവിടെ, പൃഥ്വിരാജ്, മോഹന്‍ലാല്‍
Last Modified ബുധന്‍, 10 ജൂണ്‍ 2015 (18:37 IST)
പറന്നുനടന്ന്, വര്‍ഷത്തില്‍ പത്ത് സിനിമകള്‍ ചെയ്യുന്ന നായികയല്ല ഭാവന. ഇപ്പോള്‍ വളരെ സെലക്ടീവാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍, അതും മികച്ച തിരക്കഥയില്‍ സൃഷ്ടിക്കപ്പെടുന്നത് മാത്രം സെലക്ട് ചെയ്താണ് ഡേറ്റ് നല്‍കുന്നത്. ഈ വര്‍ഷം ഭാവനയുടേതായി പുറത്തുവന്ന മലയാള ചിത്രം ‘ഇവിടെ’ ആണ്. നല്ല കഥാപാത്രമായിരുന്നു ആ സിനിമയില്‍ ഭാവനയ്ക്ക്.

ഇളയദളപതി വിജയ് നായകനാകുന്ന ‘പുലി’ എന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രം അവതരിപ്പിക്കാന്‍ ആ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഭാവനയെ ക്ഷണിച്ചതാണ്. എന്നാല്‍ ഭാവനയ്ക്ക് ആ പ്രൊജക്ടിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. ‘ഇവിടെ’യ്ക്കായി അമേരിക്കയില്‍ ആയിരുന്നപ്പോഴാണ് ഭാവനയ്ക്ക് ‘പുലി’ ടീമിന്‍റെ ക്ഷണം വന്നത്.

മറ്റ് പ്രൊജക്ടുകളും കമ്മിറ്റ്മെന്‍റ്സും കാരണം പുലിക്ക് ഡേറ്റ് നല്‍കാന്‍ ഭാവനയ്ക്ക് കഴിഞ്ഞില്ല. “പുലി എന്ന പ്രൊജക്ട് നഷ്ടമായതിലല്ല, വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിലാണ് എനിക്ക് വിഷമം” - ഭാവന വെളിപ്പെടുത്തുന്നു. നന്ദിത ശ്വേത എന്ന നടി ഭാവന ചെയ്യാനിരുന്ന കഥാപാത്രത്തെ പുലിയില്‍ അവതരിപ്പിക്കുകയാണ്.

തമിഴില്‍ ചിത്തിരം പേശുതെടി, ദീപാവലി, അസല്‍ തുടങ്ങിയ സിനിമകളില്‍ നായികയായിരുന്നു ഭാവന. ഇപ്പോള്‍ ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഭാവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :