മോഡി നാടകം കളിച്ച് പരാജയം ഒളിച്ചുവയ്ക്കുന്നു: ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 10 ജൂണ്‍ 2015 (18:11 IST)
നാടകം കളിച്ച് മോഡി പരാജയം ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്നതായി ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ബഹുജന യോഗാ പരിപാടികൾ സംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് സിംഗിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശയദാരിദ്ര്യമാണ് ഇത്തരം നാടകങ്ങളിലൂടെ വ്യക്തമാകുന്നതെന്നും മെച്ചപ്പെട്ട ആരോഗ്യത്തിന് നിർദേശിക്കുമ്പോഴും എന്തുകൊണ്ട് ഇത് മത-രാഷ്ട്രിയപ്രശ്നമായി മാറിയെന്നത് മനസിലാക്കുന്നതിൽ മോഡി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

അന്തർദേശിയ യോഗാദിനമായ ജൂൺ 21ന് രാജ്പഥിൽ വൻ ചടങ്ങ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി നയിക്കുന്ന എൻഡിഎ സർക്കാർ. സ്കൂളുകളിൽ യോഗാ പഠനം നിർബന്ധിതമാക്കാനുള്ള തീരുമാനത്തിനെതിരെ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ബോർഡ്(എഎംപിഎൽബി) അടക്കമുള്ള ന്യൂനപക്ഷ സംഘടനകൾ മുന്നോട്ടു വന്നിരുന്നു. വൻ എതിർപ്പിനെ തുടർന്ന് യോഗാദിനപരിപാടിയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :