നിവിന്‍ പോളി തരംഗത്തില്‍ പൃഥ്വിരാജ് ഒലിച്ചുപോകില്ല!

Last Updated: ചൊവ്വ, 9 ജൂണ്‍ 2015 (18:57 IST)
എങ്ങും എവിടെയും ‘പ്രേമം’ മാത്രമാണ് ഇപ്പോല്‍ ചര്‍ച്ചാവിഷയം. നിവിന്‍ പോളി സൂപ്പര്‍സ്റ്റാറായി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ പ്രതിഫലം രണ്ടുകോടിയാണെന്നുവരെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയുടെ സിനിമകള്‍ കളിക്കുമ്പോള്‍ മറ്റ് താരങ്ങളുടെ സിനിമകള്‍ക്ക് ആളുകയറാത്ത സ്ഥിതി വരെ നിലനില്‍ക്കുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
‘പ്രേമം’ പ്രദര്‍ശിപ്പിക്കുന്നത് കാരണം നല്ല സിനിമകളായിട്ടും നാലോളം ചിത്രങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്തായാലും നിവിന്‍ പോളിയോട് കടുത്ത മത്സരത്തില്‍ ഏര്‍പ്പെടാന്‍ തന്നെ മലയാളത്തിലെ മറ്റ് യുവതാരങ്ങള്‍ തീരുമാനിച്ചതായാണ് വിവരം.
 
നിവിന്‍ പോളിയെ അപേക്ഷിച്ച് ഏറെ സീനിയറായ പൃഥ്വിരാജ് അഭിനയിച്ച ‘ഇവിടെ’ പോലും(ആ സിനിമയില്‍ നിവിന്‍ പോളിയും നായകനായിരുന്നു എന്നത് വേറെ കാര്യം!) പ്രേമക്കാറ്റില്‍ തകര്‍ന്നു. എന്നാല്‍ ഇതിലൊന്നും കുലുങ്ങുന്ന താരമല്ല പൃഥ്വി. മറ്റുള്ളവര്‍ എന്തുചെയ്യുന്നു എന്നുനോക്കാതെ സ്വന്തമായ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നയാളാണ്.
 
ഈ വര്‍ഷം ഇനിയും ഏഴ് റിലീസുകളാണ് പൃഥ്വിരാജിനുള്ളത്. നിവിന്‍ പോളിക്കുമാത്രമല്ല, മറ്റുതാരങ്ങള്‍ക്കും ഈ വര്‍ഷം പൃഥ്വി ഭീഷണിയുയര്‍ത്തുമെന്ന് സാരം.
 
അടുത്ത പേജില്‍ - ഈ വര്‍ഷം പൃഥ്വിയുടെ വമ്പന്‍ റിലീസുകള്‍ !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :