കെവി ചൗധരി, വിജയ് ശർമ; പുതിയ വിവരാവകാശ, വിജിലന്‍സ് കമ്മിഷണര്‍മാര്‍

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (16:38 IST)
ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്ര സർക്കാർ മുഖ്യവിജിലൻസ് കമ്മിഷണറേയും മുഖ്യ വിവരവാകാശ കമ്മിഷണർമാരെ കേന്ദ്ര സർക്കാർ നിയമിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി മുൻ കമ്മിഷണർ കെവി ചൗധരിയാണ് പുതിയ വിജിലൻസ് കമ്മിഷണർ. മുതിർന്ന വിവരാവകാശ കമ്മിഷണറായ വിജയ് ശർമയാണ് പുതിയ മുഖ്യ വിവരാവകാശ കമ്മിഷണർ.

കഴിഞ്ഞ വർഷം ഒക്ടോബറിൽ വിരമിച്ച ചൗധരി, കള്ളപ്പണ കേസ് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചു വരികയാണ്. മുഖ്യ വിജിലൻസ് കമ്മിഷണറും മറ്റു രണ്ട് കമ്മിഷണർമാരും അടങ്ങുന്നതാണ് വിജിലൻസ് കമ്മിഷൻ. സിഐഎസ്എഫ് മുൻ ഡയറക്ടർ ജനറൽ രാജീവ് ആണ് ഇപ്പോൾ ഇടക്കാല വിജിലൻസ് കമ്മിഷണറായി സേവമനുഷ്ഠിക്കുന്നത്.

ഒന്പതുമാസമായി മുഖ്യ വിവരാവകാശ കമ്മിഷണറുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. 2014 ആഗസ്റ്റ് 22ന് വിവരാവകാശ കമ്മിഷണറായിരുന്ന രാജീവ് മാത്തൂറിന്റെ സർവീസ് കാലാവധി അവസാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരടങ്ങിയ സമിതിയാണ് കമ്മിഷണർമാരെ നിയമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :