പെരുമഴയത്തും വേതാളം തുള്ളുന്നു, 2 ദിവസത്തിനുള്ളിൽ 100 കോടി കടക്കും!

Veshalam, Ajith, Siva, Shruthi, Kamal, വേതാളം, അജിത്, വിജയ്, ശിവ, ശ്രുതി, കമൽ
Last Updated: ചൊവ്വ, 17 നവം‌ബര്‍ 2015 (19:01 IST)
നാടാകെ വേതാളപ്പെരുമ! തല അജിത്തിന്റെ ഈ സിനിമ ആറുദിവസങ്ങൾ കൊണ്ട് നേടിയത് 89 കോടി രൂപ. രണ്ടുദിവസത്തിനുള്ളിൽ ചിത്രം 100 കോടിക്കുമേൽകളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിലെ പെരുമഴയത്തും ഈ സിനിമ നേടിയ തകർപ്പൻ വിജയം അജിത് ആരാധകരെ കുറച്ചൊന്നുമല്ല ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

തമിഴ്‌നാട് ബോക്സോഫീസിൽ നിന്നുമാത്രം 50 കോടി കടന്ന ഈ സിനിമ ലോകമെമ്പാടും ഹിറ്റായി മാറിയിരിക്കുകയാണ്. കേരളത്തിലെയും കർണാടകത്തിലെയും മാത്രം കളക്ഷൻ 10 കോടിയാണ്. തമിഴ്‌നാട്ടിൽ ആദ്യ മൂന്നുദിനങ്ങൾക്കുള്ളിൽ 32.5 കോടി കളക്ഷൻ നേടിയ വേതാളത്തിന്റെ ഇതുവരെയുള്ള തമിഴ്‌നാട് കളക്ഷൻ 55.9 കോടി രൂപയാണ്.

സംവിധാനം ചെയ്ത ഈ ഫാമിലി ആക്ഷൻ ചിത്രം റിലീസായ നാൾമുതൽ പുതിയ കളക്ഷൻ റിക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ആദ്യ ദിനം തന്നെ 16 കോടിയോളം കളക്ഷൻ നേടിയ ചിത്രം കത്തി, ലിങ്കാ തുടങ്ങിയ സിനിമകളുടെ ഒന്നാം ദിന കളക്ഷൻ പഴങ്കഥയാക്കി.

നിരൂപകർ ഈ സിനിമയേക്കുറിച്ച് മോശം അഭിപ്രായം എഴുതിയെങ്കിലും പ്രേക്ഷകർ വേതാളം ഏറ്റെടുത്ത് അജിത്തിന്റെ കരിയറിലെ തന്നെ വൻ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. അനിരുദ്ധ് സംഗീതം നൽകിയ വേതാളത്തിൽ ശ്രുതി ഹാസനും ലക്ഷ്മി മേനോനുമാണ് നായികമാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :