അജിത്തും നയന്‍‌താരയും വീണ്ടും, ചിത്രം - ഭാസ്കര്‍ ദി റാസ്കല്‍ !

Ajith, Nayantara, Bhaskar The Rascal, Mammootty, Sharukh, അജിത്, നയന്‍‌താര, ഭാസ്കര്‍ ദി റാസ്കല്‍, സിദ്ദിക്ക്, മമ്മൂട്ടി, ഷാരുഖ്
Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (16:48 IST)
ആരംഭം, ബില്ല, ഏകന്‍ - അജിത്തും നയന്‍‌താരയും ഒന്നിച്ച തമിഴ് ചിത്രങ്ങളാണ് ഇവ. ഈ ജോഡി വീണ്ടും വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. മലയാളത്തിലെ മെഗാഹിറ്റ് ചിത്രം ‘ഭാസ്കര്‍ ദി റാസ്കല്‍’ റീമേക്ക് ചെയ്യുന്നു. സിദ്ദിക്ക് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തും നയന്‍സും ജോഡിയാകുന്നു.
 
തമിഴിലെ ഒരു വമ്പന്‍ നിര്‍മ്മാണക്കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്. തുടര്‍ച്ചയായി ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്തുവരുന്ന അജിത് അതില്‍ നിന്ന് വ്യത്യസ്തമായി ഒരു കോമഡിച്ചിത്രം ചെയ്യാമെന്ന ആലോചനയാണ് ഭാസ്കര്‍ ദി റാസ്കലില്‍ എത്തിച്ചിരിക്കുന്നത്. ചിത്രം അജിത്തിന് വളരെ ഇഷ്ടപ്പെട്ടു. എങ്കിലും സിനിമയുടെ രണ്ടാം പകുതിയില്‍ ചില മാറ്റങ്ങളൊക്കെയുണ്ടാകുമെന്നാണ് സൂചന.
 
ഈ സിനിമ ഏത് ഭാഷയില്‍ റീമേക്ക് ചെയ്താലും നായിക താനായിരിക്കും എന്നൊരു കരാര്‍ ഭാസ്കര്‍ ദി റാസ്കലില്‍ അഭിനയിക്കുമ്പോള്‍ നയന്‍‌താര ഉണ്ടാക്കിയിരുന്നു. അതനുസരിച്ചാണ് അജിത് ചിത്രത്തിലേക്ക് നയന്‍സ് തന്നെ വരുന്നത്. സമീപകാലത്ത് ഏറ്റവും വലിയ ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന നായികയാണ് നയന്‍‌താര. തമിഴില്‍ നയന്‍സിന്‍റെ ബിഗ് ബജറ്റ് പ്രൊജക്ടായിരിക്കും ഭാസ്കര്‍.
 
തമിഴില്‍ ഇതാദ്യമല്ല സിദ്ദിക്ക്. ഫ്രണ്ട്സ്, കാവലന്‍ തുടങ്ങിയ വമ്പന്‍ തമിഴ് ഹിറ്റുകളുടെ സംവിധായകനാണ്. പതിവായി വിജയ് ചിത്രങ്ങള്‍ ചെയ്യുന്ന സിദ്ദിക്കിന് അജിത്തിലേക്കുള്ള മാറ്റം കൂടിയായിരിക്കും ഭാസ്കര്‍ ദി റാസ്കല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :