വേതാളം കഴിഞ്ഞു, ശിവയെ വിടാന്‍ അജിത്തിന് പരിപാടിയില്ല!

Vedhalam, Ajith, Siva, Shruthi, Kamalhasan, Thoongavanam, വേതാളം, അജിത്, ശിവ, ശ്രുതി, കമല്‍ഹാസന്‍, തൂങ്കാവനം
Last Updated: വെള്ളി, 6 നവം‌ബര്‍ 2015 (17:47 IST)
‘വീരം’ മെഗാഹിറ്റായതിന് പിന്നാലെ സംവിധായകന്‍ അജിത്തിനെ നായകനാക്കി തന്‍റെ അടുത്ത ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. ‘വേതാളം’ എന്ന ആ സിനിമ ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുകയാണ്. ഇപ്പോള്‍ കേള്‍ക്കുന്നത്, അജിത്തിനെ നായകനാക്കി മൂന്നാമത്തെ ചിത്രവും ശിവ പ്ലാന്‍ ചെയ്യുന്നു എന്നാണ്. അടുത്ത പ്രൊജക്ടിനായുള്ള കഥ കണ്ടെത്താന്‍ അജിത് ശിവയോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്.

വേതാളം വന്‍ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്. നവം‌ബര്‍ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും ലക്ഷ്മി മേനോനുമാണ് നായികമാര്‍. അനിരുദ്ധാണ് സംഗീതം. കമല്‍ഹാസന്‍, സല്‍മാന്‍ ഖാന്‍ ചിത്രങ്ങളും ഈ ദീപാവലിക്ക് റിലീസാകുന്നുണ്ട്. എന്നാല്‍ അജിത് ചിത്രം കാണാനാണ് കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് അടുത്തിടെ ഒരു സര്‍വെയില്‍ വ്യക്തമായിരുന്നു.

ഈ സാഹചര്യത്തിലാണ് ശിവ അടുത്ത അജിത് ചിത്രത്തിലേക്ക് കടക്കുന്നത്. താന്‍ വീരത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി നാലാം ദിനം തന്നെ അടുത്ത ചിത്രം പ്ലാന്‍ ചെയ്യണമെന്ന് അജിത് ആവശ്യപ്പെട്ടതായി നേരത്തേ ശിവ വ്യക്തമാക്കിയിരുന്നു. താന്‍ ജോലിയോട് കാണിക്കുന്ന ആത്മാര്‍ത്ഥതയും തന്‍റെ വര്‍ക്കിംഗ് സ്റ്റൈലും ഇഷ്ടപ്പെട്ടാണ് അടുത്ത ചിത്രം ചെയ്യാന്‍ അജിത് ഏല്‍പ്പിച്ചതെന്നും ശിവ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് വേതാളം സംഭവിക്കുന്നത്. വേതാളം റിലീസാകും മുമ്പുതന്നെ മൂന്നാമത്തെ സിനിമ ചെയ്യാനുള്ള അനുമതിയും അജിത് ശിവയ്ക്ക് നല്‍കിയിരിക്കുകയാണ്.

വേതാളം ഒരു ഫാമിലി ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. ചിത്രം വമ്പന്‍ ഹിറ്റാകുമെന്നാണ് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നത്. തല ആരാധകര്‍ക്ക് വലിയ ആഘോഷത്തിനുള്ള വകുപ്പ് വേതാളം നല്‍കുമെന്ന് കരുതാം. ഒപ്പം, ശിവ വീണ്ടും അജിത് ചിത്രം ചെയ്യുന്നു എന്ന വാര്‍ത്തയും അജിത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :