ഇതാണ് മരണമാസ്... ചിയാന്‍ വിക്രമിന്‍റെ ‘സാമി സ്ക്വയര്‍’ മോഷന്‍ പോസ്റ്റര്‍ ഒന്നുകണ്ടുനോക്കൂ...

സാമി സ്ക്വയര്‍, സാമി, ഹരി, കീര്‍ത്തി സുരേഷ്, Saamy Square, Saamy, Hari, Keerthy Suresh
BIJU| Last Modified വ്യാഴം, 17 മെയ് 2018 (19:34 IST)
തമിഴ് സംവിധായകന്‍ ഹരി ഒരു കഥ പറയുന്നത് മണിക്കൂറില്‍ 500 കിലോമീറ്റര്‍ സ്പീഡിലാണ്. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം നോക്കിയാല്‍ സ്പീഡിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് മനസിലാകും. പുതിയ ചിത്രമായ ‘സാമി സ്ക്വയര്‍’ അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല.
ചിയാന്‍ വിക്രം നായകനാകുന്ന സാമി സ്ക്വയര്‍ 2003ല്‍ പുറത്തിറങ്ങിയ സാമി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. ആറുസാമി എന്ന പൊലീസ് കഥാപാത്രമായി വിക്രം അഭിനയിക്കുന്നു. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ഹരിയുടെ സിനിമകളെ അനുസ്മരിപ്പിക്കുന്നത്ര ബ്രഹ്മാണ്ഡമാണ് മോഷന്‍ പോസ്റ്ററും. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ആദ്യഭാഗത്തില്‍ ത്രിഷയായിരുന്നു നായിക.

ഹരിയുടെ മറ്റ് പൊലീസ് സിനിമകള്‍ പോലെ തന്നെ ഈ സിനിമയും തീ പാറുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും. ചിത്രത്തിന്‍റെ ട്രെയിലര്‍ ഈ മാസം 27ന് പുറത്തുവിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :