അള്ള് രാമേന്ദ്രനുമായി ചാക്കോച്ചൻ എത്തുന്നു

Sumeesh| Last Modified ചൊവ്വ, 15 മെയ് 2018 (20:32 IST)
തീയറ്ററുകളിൽ വിജയകരമായി ഓടുന്ന പഞ്ചവർണ്ണ തത്തക്ക് ശേഷം അള്ള് രാമേന്ദ്രനുമായി കുഞ്ചാക്കോ ബോബൻ വീണ്ടുമെത്തുന്നു. നാവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

കൃഷ്ണ ശങ്കറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷനാണ് ചിത്രം നിർമ്മിക്കുന്നത്. അള്ള് രാജേന്ദ്രന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്‌മാനാണ്. ജിംഷി ഖാലിദാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ഒരു പിടി ചിത്രങ്ങളിലണ് ചാക്കോച്ചൻ അഭിനയിക്കാൻ ഒരുങ്ങുന്നത് സൌമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാന് നായകൻ. ഇതിനു
ശേഷം ലാൽജോസും കുഞാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :