രാജ്യത്തെ ആദ്യ ജി എസ് ടി വരുമാനക്കണക്ക് പുറത്ത്; സമാഹരിച്ചത് 7.41 ലക്ഷം കോടി രൂപ

ശനി, 28 ഏപ്രില്‍ 2018 (13:48 IST)

ജി എസ് ടി നടപ്പിലാക്കിയതിനു ശേഷമുള്ള ആദ്യ എട്ടുമാസത്തെ നികുതി വരുമാന ക്കണക്ക് കേന്ദ്ര സർക്കാർ പുറത്തു വിട്ടു. ജുലൈ മുതൽ മാർച്ചു വരെയുള്ള കാലയളവിലെ നികുതി വരുമാനക്കണക്കുകളാണ് കേന്ദ്ര സർക്കാർ പുറത്തു വിട്ടിരികുന്നത്. ഇക്കാലയളവിൽ 741,000 കോടി രൂപ ജി എസ് ടിയാ‍യി സർക്കാരിന് ലഭിച്ചു.
 
എന്നാൽ ഇത് നേരത്തെ പ്രതീക്ഷിച്ച നികുതിവരുമാനത്തിലും കുറവാണെന്നാ‍ണ് സർകാർ പുറത്തു വിട്ട കണക്കുകളിൽ നിനും വ്യക്തമാകുന്നത്. 92,000 കോടി രൂപ വീതം മാസം തോറും വരുവു പ്രതീക്ഷിച്ച സ്ഥാനത്ത്  89,000 കോടി രൂപയണ് പിരിച്ചെടുക്കാനായത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
 
മൊത്തം പിരിഞ്ഞു കിട്ടിയ തുകയിൽ 119,000 കോടി രൂപ സെൻട്രൽ ജി എസ് ടിയായും 172,000 കോടി രൂപ സ്റ്റേറ്റ് ജി എസ് ടി ആയുമാണ് സമാഹരിച്ചിരിക്കുന്നത്.
 
ഇറക്കുമതി തീരുവ ഉൾപ്പടെയുള്ളവയിൽ നിന്നും 366,000 കോടി രൂപയും ഇന്റഗ്രേറ്റഡ് ജി എസ് ടി ആയി സർക്കാരിനു സമാഹരിക്കാനായി. 62,021 കോടി രൂപയാണ് സെസ് ഇനത്തിൽ നിന്നുമുള്ള നികുതി വരുമാനം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഓൺലൈൻ വ്യാപാരം ഇനി തോന്നുംപോലെ പറ്റില്ല; ആറുമാസത്തിനകം പുതിയ നയം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ

ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ പ്രത്യേഗ നയത്തിനു കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാ‍ർ ...

news

ബൈക്കുകളുടെ വിലയിൽ വർധനവ് വരുത്തി ഹീറോ

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ബൈക്കുകളുടെ വിപണി വില ...

news

കൂടുതൽ കരുത്തോടെ മിത്സുബിഷി ഔട്ട്ലാന്റർ ഇന്ത്യയിൽ തിരിച്ചെത്തുന്നു

മിത്സുബിഷി ഔട്ട്ലാന്റർ വീണ്ടും ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തുന്നു. പൂർണ്ണമയും ...

news

ആർക്കും വേണ്ട, നവിയെ ഹോണ്ട പിൻ‌വലിക്കാനൊരുങ്ങുന്നു

മോട്ടോർ സൈക്കിളിന്റെ രൂപത്തിലുള്ള കുഞ്ഞു ഗിയർലെസ്സ് സ്കൂട്ടർ എന്ന നിലയിലാണ് ഹോണ്ട നവിയെ ...

Widgets Magazine