കൂട്ടമാനഭംഗത്തിന് വാഹനത്തില്‍ സ്ഥലം ഒരുക്കി; വീഡിയോയിൽ വിവാഹനിശ്ചയത്തിന്റെ മോതിരം കാണണമെന്നും ദിലീപ് ആവശ്യപ്പെട്ടു

വ്യാഴം, 23 നവം‌ബര്‍ 2017 (15:05 IST)

കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയോട് ദിലീപിന് തീര്‍ത്താല്‍ തീരാത്തപകയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. ‘ഹണി ബീ ടു’ എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റിൽവച്ച് നടിയെ ആക്രമിക്കാനായിരുന്നു ദിലീപ്, പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.  
 
ടെമ്പോ ട്രാവലറില്‍ വെച്ച് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ആ വാഹനത്തില്‍ വെച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം വീഡിയോ പകര്‍ത്തണമെന്ന നിര്‍ദേശവും ദിലീപ് സുനിക്ക് നല്‍കിയെന്നും ഇത്തരത്തില്‍ ചെയ്യുന്നതിനായി വാഹനത്തിന്റെ മധ്യത്തിൽ സ്ഥലവും ഡ്രൈവർ ക്യാബിനിൽനിന്ന് ഇവിടേക്ക് കടക്കാനുള്ള ക്രമീകരണവും നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 
 
നടി വിവാഹിതയാകാൻ പോകുകയാണെന്നും അതിനു മുമ്പ് തന്നെ കൃത്യം നടത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടു. മാത്രമല്ല, വിവാഹനിശ്ചയത്തിന്റെ മോതിരം വീഡിയോയില്‍ കാണണമെന്ന പ്രത്യേകം നിർദേശവും ദിലീപ് സുനിക്ക് നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ , നടിയുടെ മുഖം വീഡിയോയിൽ വ്യക്തമായി പതിയണമെന്ന ആവശ്യവും ദിലീപ് മുന്നോട്ടുവച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് അറസ്റ്റ് നടി ഹൈക്കോടതി ജാമ്യം കാവ്യാ മാധവൻ മഞ്ജു വാര്യർ ജയിൽ സിനിമ കൊച്ചി നാദിർഷ കുറ്റപത്രം Kochi Kerala Attack Bail Bhavana Actress Conspiracy High Court Kavya Madhavan Manju Warrier Dileep Arrest Pulsar Suni

വാര്‍ത്ത

news

'നിന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ...'; പള്‍സറിനോട് പൊട്ടിത്തെറിച്ച് ദിലീപ് !

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ ...

news

കുറ്റപത്രം കണ്ട് ഞെട്ടി, നടിക്ക് പരാതിയില്ലേ? ഡബ്ല്യുസിസി എവിടെ? - മാധ്യമങ്ങളും പൊലീസും ചെയ്തത് ശരിയായ നടപടി അല്ലെന്ന് സംഗീത ലക്ഷമണ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഇന്നലെയാണ് അന്വേഷണ സംഘം അങ്കമാലി ...

news

‘തമിഴ് റോക്കേഴ്സി’ന്റെ വിളയാട്ടം ; സിനിമ വ്യവസായത്തിന്റെ അടിത്തറയിളകുമോ?

തമിഴ് റോക്കേഴ്സ് എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മുട്ടിടിക്കുന്ന ചില സിനിമാ ...

Widgets Magazine