BIJU|
Last Modified വ്യാഴം, 9 നവംബര്‍ 2017 (18:50 IST)
മലയാള സിനിമയുടെ വലിയ വരുമാനമാര്‍ഗമാണ് സാറ്റലൈറ്റ് അവകാശത്തുക. പലപ്പോഴും മലയാളത്തിലെ പല ചിത്രങ്ങള്‍ക്കും നിര്‍മ്മാണത്തുകയേക്കാള്‍ കൂടുതല്‍ പണം സാറ്റലൈറ്റ് അവകാശമായി ലഭിക്കാറുണ്ട്.
ഇപ്പോള്‍ എന്തായാലും സാറ്റലൈറ്റ് വിപണിയിലെ ഹോട്ട് താരം മോഹന്‍ലാല്‍ തന്നെയാണ്. മോഹന്‍ലാലിന്റെ ‘വില്ലന്‍’ ഏഴ് കോടി രൂപയ്ക്ക് സാറ്റലൈറ്റ് അവകാശം വിറ്റപ്പോള്‍ ‘വെളിപാടിന്റെ പുസ്തക’ത്തിന് ആറുകോടിയാണ് ലഭിച്ചത്.
എന്നാല്‍ മമ്മൂട്ടി നായകനായ ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന സിനിമയ്ക്ക് മൂന്നരക്കോടി രൂപ മാത്രമാണ് സാറ്റലൈറ്റ് അവകാശമായി ലഭിച്ചത്. ഒരു മമ്മൂട്ടിച്ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറഞ്ഞ തുകയാണ്.
ദിലീപിന്റെ രാമലീലയ്ക്ക് നാല് കോടിയും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് 4.6 കോടിയും സാറ്റലൈറ്റ് അവകാശത്തുകയായി ലഭിച്ചു.