മാജിക്കോ തള്ളോ അല്ല, ഇതാണ് സമാനതകളില്ലാത്ത വിജയം! ദിലീപിനു നന്ദി പറഞ്ഞ് അരുൺ ഗോപി

വ്യാഴം, 9 നവം‌ബര്‍ 2017 (08:30 IST)

Widgets Magazine

ദിലീപ് എന്ന താരത്തിന്റെ കരിയറിലെയും ജീവിതത്തിലേയും ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങൾ അദ്ദേഹം പോയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിതിന് പിന്നാലെ ദിലീപിനും റിലീസിനൊരുങ്ങിയ രാമലീലയ്ക്കും എതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. എന്നാൽ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തിരിക്കുകയാണ് ചിത്രം.
 
രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. ദിലീപിന്റെ കുതിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായൻ അരുൺ ഗോപി. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചിത്രം 55 കോടി ക്ലബിലെത്തിയെന്ന വിവരം സംവിധായകന്‍ പറഞ്ഞത്.
 
പ്രതിബന്ധങ്ങളെ മറികടന്ന് രമലീലയെ 55 കോടി ക്ലബില്‍ എത്താൻ സഹായിച്ച ദൈവത്തിന് നന്ദി. ഞങ്ങളുടെ വിജയത്തിനായി സംഭാവനകള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ടോമിച്ചായനും ദിലീപേട്ടനും, സച്ചിയേട്ടനും നോബിളിനും ഹൃദയംഗമായ നന്ദി. നിങ്ങളില്ലാതെ ഇത് സാധ്യമാകില്ലായിരുന്നു. ഈ വിജയത്തിന് ദിലീപേട്ടനോട് കടപ്പെട്ടിരിക്കുന്നു. - എന്ന് അരുൺ ഗോപി പറയുന്നു.
 
അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നത്. ദിലീപിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രം മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. 
 
11 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്നു മാത്രമായി 25 കോടി നേടിയെന്ന് ദിലീപ് ഓൺലൈൻ വ്യക്തമാക്കിയിരുന്നു. 55 ദിവസം കൊണ്ട് 55 കോടി ക്ലബിൽ എത്തുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണ് രാമലീല. സമീപകാലത്ത് മലയാള കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന വിജയമാണ് രാമലീല.
 
സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത രാമലീല പുറത്തിറങ്ങിയത് ദിലീപ് ജയിലില്‍നിന്ന് പുറത്തുവന്ന സമയത്തായിരുന്നു. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും ദിലീപ് ഫാന്‍സും ദിലീപിനെ പിന്തുണയ്ക്കുന്നവരും തിയേറ്ററിലേക്ക് ഇരച്ചുകയറിയതാണ് ചിത്രത്തിന് സഹായകരമായത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

എതിരാളിയില്ലെന്ന് കരുതേണ്ട, മമ്മൂട്ടിയെ തടഞ്ഞുനിര്‍ത്താന്‍ വരുന്നുണ്ട് പൃഥ്വിരാജ്!

ഇത്തവണത്തെ ക്രിസ്മസ് കാലം മമ്മൂട്ടി കൊണ്ടുപോകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി ...

news

മോഹന്‍ലാല്‍ തന്നെയാണ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനെന്ന് ഏവര്‍ക്കും സമ്മതിക്കേണ്ടിവരും!

താരമൂല്യത്തിന്‍റെ കാര്യത്തില്‍ അണുവിട വിട്ടുകൊടുക്കാതെ പതിറ്റാണ്ടുകളായി ഭരണം തുടരുകയാണ് ...

news

മമ്മൂട്ടിയുടെ എഡ്ഡി ക്രിസ്മസിന് വരുന്നുണ്ട്, കൂടെ വരാമെന്ന് ആരെങ്കിലും കരുതിയാല്‍ ചിലപ്പോള്‍ പണികിട്ടും!

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘മാസ്റ്റര്‍ ...

news

സല്‍‌മാന്‍റെ ടൈഗര്‍ വന്നപ്പോള്‍ തവിടുപൊടിയായത് നമ്മുടെ ചാക്കോച്ചന്‍റെ ടേക്ക് ഓഫ്‌!

ടൈഗര്‍ സിന്ദാ ഹൈ. സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ സിനിമയാണ്. ഡിസംബര്‍ 22ന് ക്രിസ്മസ് ...

Widgets Magazine