120 ദിവസത്തെ ഡേറ്റ്, 90 ദിവസത്തെ പരിശീലനം; വിമലിന്‍റെ കര്‍ണനായി വിക്രം ഇതാ!

വെള്ളി, 12 ജനുവരി 2018 (15:32 IST)

Vikram, Vimal, Mahaveer Karna, Prithviraj, Mammootty, വിക്രം, വിമല്‍, മഹാവീര്‍ കര്‍ണ, പൃഥ്വിരാജ്, മമ്മൂട്ടി

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ഹിന്ദിച്ചിത്രം ‘മഹാവീര്‍ കര്‍ണ’യ്ക്കായി ചിയാന്‍ വിക്രം റെഡിയായി. 120 ദിവസത്തെ ഡേറ്റാണ് വിക്രം ഇപ്പോള്‍ ഈ പ്രൊജക്ടിനായി നല്‍കിയിരിക്കുന്നത്. 90 ദിവസത്തെ പരിശീലനത്തിനും വിക്രം സമയം കണ്ടെത്തിയിട്ടുണ്ട്. 
 
വന്‍ യുദ്ധരംഗങ്ങളാണ് 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയ്ക്കായി ചിത്രീകരിക്കുന്നത്. സര്‍വ ആയോധനകലകളിലും നിപുണനായ കര്‍ണനെ അവതരിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനത്തിലാണ് വിക്രം ഇപ്പോള്‍. കര്‍ണനെ അവതരിപ്പിക്കുന്നതിന് ആവശ്യമായ ശാരീരിക സൌന്ദര്യത്തിനും ആയോധന കലകള്‍ പരിശീലിക്കുന്നതിനുമായി മൂന്നുമാസമാണ് വിക്രം നീക്കിവച്ചിരിക്കുന്നത്. 
 
യുണൈറ്റഡ് ഫിലിം കിംഗ്‌ഡം നിര്‍മ്മിക്കുന്ന മഹാവീര്‍ കര്‍ണന്‍റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ ഇന്ത്യന്‍ ലൊക്കേഷനുകളിലും കാനഡയിലും ചിത്രീകരണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
2019 ഡിസംബറില്‍ ക്രിസ്മസ് റിലീസായി മഹാവീര്‍ കര്‍ണ പ്രദര്‍ശനത്തിനെത്തും. ഹിന്ദിയില്‍ ചിത്രീകരിക്കുന്ന സിനിമ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റിയെത്തും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു, മഞ്ജു വിസ്മയിപ്പിച്ചു: കമൽ

കമൽ സംവിധാനം ചെയ്യുന്ന ആമി തുടക്കം മുതലേ വിവാദങ്ങൾക്ക് ഇരയായിരുന്നു. മാധവിക്കുട്ടിയുടെ കഥ ...

news

ഹിറ്റുകളുടെ രാജാക്കന്മാർ വീണ്ടുമൊന്നിക്കുന്നു, മറ്റൊരു മെഗാഹിറ്റിനായി!

മോഹൻലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നൊരു വാർത്തയാണ് മലയാള സിനിമാ ലോകത്ത് നിന്നും ...

news

തൃഷ ഇല്ല എന്ന് പറഞ്ഞാൽ ഇല്ല, അതിന്റെ പേരിൽ ഒരു സംസാരം വേണ്ട!

വിക്രം നായകനാകുന്ന ചിത്രമാണ് സാമി 2. സാമിയുടെ ആദ്യഭാഗത്ത് തൃഷയായിരുന്നു വിക്രത്തിന്റെ ...

news

മോഹൻലാലിനും പ്രണവിനും ചില സാമ്യതകൾ ഉണ്ട്, മികച്ച നടനായി അപ്പു മാറും: ജീത്തു ജോസഫ്

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി' ഈ മാസം റിലീസ് ചെയ്യും. താരപുത്ര‌ന്റെ വരവിനായി ...