പ്രണവിന്‍റെ നായികയാവുന്നത് കീര്‍ത്തി സുരേഷല്ല, കല്യാണി പ്രിയദര്‍ശന്‍!

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി, മഞ്ജു വാര്യര്‍, അര്‍ജുന്‍, Pranav Mohanlal, Kalyani Priyadarshan, Keerthi Suresh, Manju Warrier, Arjun
BIJU| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (15:01 IST)
പ്രണവ് മോഹന്‍ലാലും കീര്‍ത്തി സുരേഷും ഒന്നിച്ച് അഭിനയിക്കുന്നു എന്ന് കഴിഞ്ഞ ദിവസം മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ - അറബികടലിന്‍റെ സിംഹം’ എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇപ്പോള്‍ കൂടുതല്‍ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വരുന്നു. ആ ചിത്രത്തില്‍ ഇരുവരും അഭിനയിക്കുന്നുണ്ടെങ്കിലും പ്രണവിന്‍റെ ജോഡിയായല്ല കീര്‍ത്തി വരുന്നത്. പ്രണവിന്‍റെ ജോഡിയായി അഭിനയിക്കുന്നത് പ്രിയദര്‍ശന്‍റെ മകള്‍ കല്യാണിയാണ്. മറ്റൊരു കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.

പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ ഫ്രണ്ട്സ് ആണ്. കല്യാണി തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തിയത്. പ്രണവിന്‍റെ നായികയായി അഭിനയിക്കണമെന്ന് കല്യാണി നേരത്തേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുകയാണ്.

നാലാം കുഞ്ഞാലിമരക്കാറായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക.

മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് എന്നിവരായിരിക്കും ചിത്രത്തിലെ മറ്റ് നായികമാര്‍. 100 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം താരപ്പകിട്ടാര്‍ന്ന ചിത്രമായിരിക്കും. പ്രഭു, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :