ദുല്‍ക്കര്‍ വീണ്ടും തെലുങ്കില്‍, കൂട്ടിന് രാം ചരണ്‍ തേജ!

ചൊവ്വ, 22 മെയ് 2018 (12:07 IST)

Widgets Magazine
ദുല്‍ക്കര്‍ സല്‍മാന്‍, രാം ചരണ്‍ തേജ, രംഗസ്ഥലം, മഹാനടി, കീര്‍ത്തി, Dulquer Salman, Ram Charan Teja, Rengasthalam, Mahanati, Keerthi

‘മഹാനടി’യുടെ മഹാവിജയം ദുല്‍ക്കര്‍ സല്‍മാന് നല്‍കിയ മൈലേജ് കുറച്ചൊന്നുമല്ല. മോഹന്‍ലാലിന് ശേഷം തെലുങ്കില്‍ ഇത്രയധികം അഭിനന്ദനങ്ങള്‍ നേടിയൊരു മലയാളതാരവുമില്ല. എന്തായാലും തന്‍റെ അടുത്ത തെലുങ്ക് ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ക്കര്‍ ഇപ്പോള്‍.
 
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ തേജയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുകയാണ്. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ എസ് രവിചന്ദ്രയാണ്. കെ ചക്രവര്‍ത്തി തിരക്കഥയെഴുതുന്നു.
 
ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയൊരുങ്ങുന്ന ഈ സിനിമ കുടുംബപ്രേക്ഷകരെയാണ് ലക്‍ഷ്യമിടുന്നത്. ഏകദേശം 100 കോടി ബജറ്റിലായിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്നാണ് വിവരം.
 
അതേസമയം, വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യാനും ദുല്‍ക്കര്‍ ഒരുങ്ങുകയാണ്. ബി സി നൌഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. ആന്‍റോ ജോസഫാണ് നിര്‍മ്മാണം. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദുല്‍ക്കര്‍ സല്‍മാന്‍ രാം ചരണ്‍ തേജ രംഗസ്ഥലം മഹാനടി കീര്‍ത്തി Rengasthalam Mahanati Keerthi Dulquer Salman Ram Charan Teja

Widgets Magazine

സിനിമ

news

അഭിനയരംഗത്തേക്കുള്ള ചുവടുവയ്‌പ്പ് അച്ഛനൊപ്പം; ബിഗ് ബിയുടെ മകളും അഭിനയരംഗത്തേക്ക്

ബച്ചൻ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് മറ്റൊരു താരം കൂടി. അമിതാഭിന്റെയും ജയയുടെയും മകൾ ...

news

രാഷ്ട്രീയത്തില്‍ വിജയ്, എന്തായിരിക്കും കീര്‍ത്തി സുരേഷിന് ചെയ്യാനുണ്ടാവുക?

ദളപതി വിജയ് തന്‍റെ രാഷ്ട്രീയം എന്തായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് ...

news

രണ്ട് മുഖമുണ്ട് മമ്മൂട്ടിക്ക്, ഒന്ന് സത്യത്തിന്‍റെയും നീതിയുടെയും; രണ്ട് പ്രതികാരത്തിന്‍റെയും പകയുടെയും!

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘അബ്രഹാമിന്‍റെ സന്തതികള്‍’ പുതിയ ...

news

മോഹൻലാൻ ഇല്ലാത്ത ചിത്രങ്ങൾ പോലും മോഹൻലാലിന്റേത് കൂടിയാണ്, എന്നാൽ മമ്മൂട്ടിയുടേത് അങ്ങനെയല്ല; ഷഹബാസ് അമൻ

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരത്തോടുള്ള സ്നേഹം വെളിപ്പെടുത്തി സംഗീത സംവിധായക്കനും ...

Widgets Magazine