പ്രണവ് മോഹന്‍ലാലും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു!

പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, Pranav Mohanlal, Keerthi Suresh, Mohanlal, Priyadarshan
BIJU| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (16:40 IST)
മോഹന്‍ലാലും നിര്‍മ്മാതാവ് സുരേഷ്കുമാറും ബാല്യകാല സുഹൃത്തുക്കളാണ്. ഇരുവരുടെയും സൌഹൃദത്തിന്‍റെ കഥകള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്നതുമാണ്. ഇപ്പോഴിതാ പുതിയ വാര്‍ത്ത, പ്രണവ് മോഹന്‍ലാലും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു!

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിലാണ് പ്രണവും കീര്‍ത്തിയും ഒരുമിച്ചെത്തുന്നത്. കുഞ്ഞാലി മരക്കാറുടെ ബാല്യകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. എന്നാല്‍ കീര്‍ത്തി സുരേഷിന്‍റെ കഥാപാത്രം എന്തായിരിക്കുമെന്ന് അറിവായിട്ടില്ല.

പ്രഭു, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിക്ക്, നെടുമുടി വേണു, മധു, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. 100 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.

കീര്‍ത്തി സുരേഷ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :