ദിലീപ് ദുബായിലേക്ക് പറക്കുന്നു, സിംഗപ്പൂരിലെത്താനും അനുമതി!

തിങ്കള്‍, 16 ഏപ്രില്‍ 2018 (22:11 IST)

ദിലീപ്, കമ്മാര സംഭവം, നമിത പ്രമോദ്, സിദ്ദാര്‍ത്ഥ്, മുരളി ഗോപി, Dileep, Kammara Sambhavam, Namitha Pramod, Siddarth

നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചു. എറണാകുളം ജില്ലാ കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. കമ്മാരസംഭവം എന്ന പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
 
ഏപ്രില്‍ 25 മുതല്‍ മേയ് മാസം നാലാം തീയതി വരെ സന്ദര്‍ശനം നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ അവസാനമാണ് ചിത്രം വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുക.
 
ചെന്നൈയില്‍ സിനിമ റിലീസ് ചെയ്തിരുന്നു. ചെന്നൈയിലെ റിലീസുമായി ബന്ധപ്പെട്ട് ദിലീപ് തിങ്കളാഴ്ച ചെന്നൈയിലെത്തിയിരുന്നു.
 
അതേസമയം, കമ്മാരസംഭവം ഗംഭീര വിജയമായി മാറുകയാണ്. ദിലീപ് വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം മലയാളത്തിലെ ലക്ഷണമൊത്ത സ്പൂഫ് ചിത്രമെന്ന പേര് നേടിക്കഴിഞ്ഞു. 
 
നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ എഴുതിയത് മുരളി ഗോപിയാണ്. മലയാളത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്ത പ്രമേയം അതിമനോഹരമായും ബ്രില്യന്‍റായും തിരക്കഥയാക്കി മാറ്റിയിരിക്കുകയാണ് മുരളി ഗോപി.
 
ദിലീപിന്‍റെ മകനായി സിദ്ദിക്ക് അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഒരു പ്രത്യേകത. നമിത പ്രമോദ് നായികയാകുന്ന സിനിമയില്‍ തമിഴ് താരം സിദ്ദാര്‍ത്ഥ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാ ഇയാള്‍ വളച്ചെടുക്കുന്നത് - മമ്മൂട്ടിയുടെ ‘അങ്കിള്‍’ വിസ്മയിപ്പിക്കും!

മമ്മൂട്ടി വലിയ ഇടവേളയ്ക്ക് ശേഷം വില്ലന്‍ കഥാപാത്രമായെത്തുന്ന സിനിമയെന്ന വിശേഷണമാണ് ...

news

മമ്മൂട്ടിയുടെ രാജ 2 ജൂലൈയില്‍! - വരില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി!

പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. ...

news

നയന്‍‌താരയ്ക്കായി ശക്തമായ തിരക്കഥയെഴുതി ഉണ്ണി ആര്‍, ഗസ്റ്റ് റോളില്‍ മമ്മൂട്ടി ?

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍‌താര. മമ്മൂട്ടി നായകനായ പുതിയ ...

news

പ്രകാശ് എങ്ങനെ പി ആര്‍ ആകാശ് ആയി? ഫഹദ് ഫാസിലിന്‍റെ വിനോദയാത്ര!

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മലയാളി’ എന്ന് പേരിട്ടു. ...

Widgets Magazine