ആസിഫ് അലിയെ സ്റ്റണ്ട് പഠിപ്പിച്ചത് പൃഥ്വിരാജാണ്!

Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (15:31 IST)
ആസിഫ് അലിയെ സ്റ്റണ്ട് പഠിപ്പിച്ചത് പൃഥ്വിരാജാണ്. പൃഥ്വിരാജ് സ്റ്റണ്ട് മാസ്റ്ററായ കഥയാണിത്. ഹീറോ എന്ന സിനിമയില്‍ സ്റ്റണ്ട് ഡ്യൂപ്പായി പൃഥ്വി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യമാണ്. സപ്തമശ്രീ തസ്കരാ: എന്ന അനില്‍ രാധാകൃഷ്ണമേനോന്‍ സിനിമയിലാണ് പൃഥ്വി ആസിഫിനെ സ്റ്റണ്ട് പഠിപ്പിച്ചത്. 
 
ആസിഫിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ചെയ്യുന്ന ദിവസം സ്റ്റണ്ട് മാസ്റ്റര്‍ സെറ്റില്‍ ഇല്ലായിരുന്നപ്പോഴാണ് ആ റോള്‍ പൃഥ്വി ഏറ്റെടുത്തത്. ആസിഫിന്റെ ഇന്‍ഡ്രൊടക്ഷന്‍ സീനിലാണ് പൃഥ്വി സഹായവുമായെത്തിയത്. സംഭവം കിടിലനായെന്നാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ സാക്‍ഷ്യം. 
 
ഇത്തരത്തില്‍ സ്റ്റണ്ട് മാസ്റ്ററിന്റെ അഭാവത്തില്‍ ആ റോള്‍ ചെയ്യാറുള്ള നടനാണ് നമ്മുടെ സാക്ഷാല്‍ മോഹന്‍ലാല്‍. കിരീടത്തിലെ എല്ലാ സംഘട്ടനരംഗങ്ങളും ഒരുക്കിയത് നമ്മുടെ ലാലേട്ടനാണ്. ഏറ്റവും ഒടുവില്‍ ദൃശ്യത്തിലെ ഷാജോണ്‍ മര്‍ദ്ദിക്കുന്ന രംഗവും കൊറിയോഗ്രാഫി ചെയ്തത് ലാലായിരുന്നു.  
 
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :