ജ്യോതിക വരുന്നതിന് മുമ്പ് പൃഥ്വിരാജ് വരും!

ജ്യോതിക, മഞ്ജു വാര്യര്‍, ഹൌ ഓള്‍ഡ് ആര്‍ യു, റോഷന്‍ ആന്‍ഡ്രൂസ്, സൂര്യ
Last Updated: വ്യാഴം, 14 ഓഗസ്റ്റ് 2014 (14:49 IST)
ജ്യോതികയുടെ തിരിച്ചുവരവാണല്ലോ ഇന്നത്തെ വലിയ വാര്‍ത്ത. മഞ്ജു വാര്യരെ മലയാളത്തിന് തിരികെത്തന്ന റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ജ്യോതികയുടെ മടങ്ങിവരവിനും കാരണമാകുന്നത്. ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ അങ്ങനെ തമിഴകത്തിനും ഒരു മികച്ച നടിയെ തിരിച്ചുകിട്ടുകയാണ്.

ആ സിനിമ അടുത്ത വര്‍ഷം തുടങ്ങാനാണ് റോഷന്‍ ആന്‍ഡ്രൂസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനുമുമ്പ് മറ്റൊരു പ്രൊജക്ട് ഉണ്ട്. പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ. വര്‍ഷങ്ങളായി റോഷന്‍ ആന്‍ഡ്രൂസ് മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്ന സിനിമ. സഞ്ജയ് - ബോബി ടീം തന്നെ ചിത്രത്തിന് തിരക്കഥയെഴുതും.

യുണീക് ആയിട്ടുള്ള ഒരു സബ്ജക്ട് ആണ് റോഷന്‍ - പൃഥ്വിരാജ് ചിത്രത്തിന്‍റേത്. വലിയ ബജറ്റില്‍ തന്നെ ചെയ്യാനാണ് തീരുമാനം. അതിനു ശേഷമായിരിക്കും റോഷന്‍ 'ഹൌ ഓള്‍ഡ് ആര്‍ യു' തമിഴിലേക്ക് കടക്കുക. മറ്റൊരു വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഹൌ ഓള്‍ഡ് ആര്‍ യു ഹിന്ദിയിലേക്കും പോകുമെന്ന്. അങ്ങനെ വന്നാല്‍ കജോള്‍ ആയിരിക്കുമോ നായിക? കാത്തിരുന്ന് കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :