ആസിഫ് അലി ചെല്ലുന്നിടത്ത് സ്ത്രീകള്‍ മാത്രമുണ്ടായാല്‍ എന്ത് സംഭവിക്കും?

Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (14:58 IST)
ആസിഫ് അലി ചെല്ലുന്നിടത്ത് സ്ത്രീകള്‍ മാത്രമുണ്ടായാല്‍ എന്ത് സംഭവിക്കും?. തെറ്റിദ്ധരിക്കേണ്ട, ഇത് ഒരു സിനിമാക്കഥയാണ്.
നവാഗതനായ മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ പ്രമേയം ഇതാണ്. ഒരു വനിത പൊലീസ് സ്റ്റേഷനിലേക്ക് ഏക പുരുഷ സ്റ്റാഫാ‍യ ഡ്രൈവര്‍ കം പോലീസ് കോണ്‍സ്റ്റബിള്‍ രാമകൃഷ്ണന്റെ ജീവിതമാണ് നര്‍മത്തില്‍ ചാലിച്ച് പറയുന്നത്. ആസിഫ് അലിയാണ് രാമകൃഷ്ണനായി അഭിനയിക്കുന്നത്.
 
എലത്തൂര്‍ വനിത പൊലീസ് സ്റ്റേഷനിലെ എസ്ഐ അരുന്ധതി വര്‍മ(അഭിരാമി) ഒരു പുരുഷവിദ്വേഷിയാണ്. അതുകൊണ്ട് തന്നെ ഇവിടെ പുരുഷന്മാര്‍ ഡ്യൂട്ടിക്ക് വരാന്‍ മടിക്കും. ഈ സാഹചര്യത്തിലാണ് രാമകൃഷ്ണന്റെ വരവ്. ശ്രുതി ലക്‍ഷമി, സജിത മഠത്തില്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഹരിനായരാണ്.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :