പുസ്തകം വായിച്ചപ്പോള്‍ പൃഥ്വി പറഞ്ഞു - എനിക്ക് അഭിനയിക്കണം!

രഞ്ജിത്, പൃഥ്വിരാജ്, ദുല്‍ക്കര്‍, മുന്നറിയിപ്പ്, നിവിന്‍
Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (14:50 IST)
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും കമ്യൂണിസ്റ്റുമായ കെ മാധവന്‍റെ ജീവചരിത്രം വായിച്ച ശേഷം പൃഥ്വിരാജ് പറഞ്ഞു - എനിക്ക് അഭിനയിക്കണം, മാധവേട്ടന്‍റെ വേഷം.

സംവിധായകന്‍ രഞ്ജിത് ആണ് കെ മാധവന്‍റെ ജീവചരിത്രം പൃഥ്വിരാജിന് വായിക്കാന്‍ നല്‍കിയത്. മാധവേട്ടന്‍റെ ജീവിതം സിനിമയാക്കാനുള്ള പദ്ധതി രഞ്ജിത്തിന്‍റെ മനസിലുണ്ടായിരുന്നു. എന്തായാലും പുസ്തകം വായിച്ചശേഷം മാധവേട്ടനായി അഭിനയിക്കാനുള്ള ആഗ്രഹം പൃഥ്വി രഞ്ജിത്തിനെ അറിയിക്കുകയായിരുന്നു.

കൊമേഴ്സ്യല്‍ ഘടകങ്ങളെല്ലാം പൂര്‍ണമായും മാറ്റിവച്ച് രഞ്ജിത് ഒരുക്കുന്ന ഈ സിനിമയ്ക്ക് പേരിട്ടിട്ടില്ല. രഞ്ജിത്തിന്‍റെ തന്നെ നിര്‍മ്മാണക്കമ്പനിയായിരിക്കും സിനിമ നിര്‍മ്മിക്കുക. നക്സല്‍ വര്‍ഗീസിന്‍റെ ജീവിതം 'തലപ്പാവ്' എന്ന പേരില്‍ സിനിമയായപ്പോള്‍ വര്‍ഗീസായി അഭിനയിച്ചത് പൃഥ്വിരാജ് ആയിരുന്നു.

രഞ്ജിത് നിര്‍മ്മിച്ച മുന്നറിയിപ്പ് എന്ന മമ്മൂട്ടിച്ചിത്രം ഇപ്പോല്‍ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. മാത്രമല്ല, രഞ്ജിത്തിന്‍റെ സംവിധാന സംരംഭമായ 'ഞാന്‍' ഉടന്‍ പ്രദര്‍ശനത്തിനെത്തും. ആ സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാനാണ് നായകന്‍. അടുത്ത ചിത്രമാണ് മാധവേട്ടന്‍റെ ജീവിതം. അതിന് ശേഷം 'ലീല' എന്ന സ്വപ്ന പദ്ധതിയിലേക്ക് കടക്കാനാണ് രഞ്ജിത്തിന്‍റെ പരിപാടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :