ആടുജീവിതം അമല പോളിന്‍റേതുകൂടിയാണ്!

ശനി, 17 ഫെബ്രുവരി 2018 (14:03 IST)

Amala Paul in Aadu Jeevitham

പൃഥ്വിരാജിന്‍റെ ആടുജീവിതത്തില്‍ അമല പോള്‍ നായികയാകുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സംഗീത സംവിധാനം എ ആര്‍ റഹ്‌മാനാണ്. ബെന്യാമിന്‍റെ വിഖ്യാതമായ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ പ്രൊജക്ട്.
 
മലയാളത്തിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന ആടുജീവിതത്തില്‍ സൈനു എന്ന നായികാ കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും ഇത്. 
 
3ഡിയിലാണ് ആടുജീവിതം ചിത്രീകരിക്കുന്നത്. നജീബിന്‍റെ ജീവിതപോരാട്ടങ്ങള്‍ എല്ലാ തെളിച്ചത്തോടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുമെന്ന് സാരം. ചിത്രത്തിന്‍റെ തിരക്കഥ ബ്ലെസി പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് വിവരം.
 
റസൂല്‍ പൂക്കുട്ടിയാണ് ശബ്ദസംവിധാനം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിന് സംഗീതം നല്‍കുകയാണ്. രണ്ട് ഓസ്കര്‍ ജേതാക്കള്‍ മലയാളത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും ഇതാദ്യം.
 
ഇന്ത്യയിലെ ഏറ്റവും മികച്ച ക്യമറാമാന്‍‌മാരില്‍ ഒരാളായ കെ യു മോഹനന്‍ ആയിരിക്കും ആടുജീവിതത്തിന്‍റെ ഛായാഗ്രാഹകന്‍. വേണുവിന്‍റെ കാര്‍ബണിന്‍റെ ക്യാമറയും മോഹനന്‍റേതായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ കാണുക എന്നതാണ്! -വഴിയൊരുക്കി ടിനി ടോം

മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ ഉണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധക ലിസ്റ്റിൽ. ...

news

ഒരേ ഹോട്ടലിൽ അടുത്തടുത്ത മുറികളിലായി മോഹൻലാലും മമ്മൂട്ടിയും! - ചിത്രങ്ങൾ

മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് കായംകുളം ...

news

പൃഥ്വിരാജിനായി അമല നിവിൻ പോളി ചിത്രം വേണ്ടെന്ന് വെച്ചു?

മലയാള സിനിമാലോകവും സഹിത്യ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസിയുടെ ആടുജീവിതം. ...

news

കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ, തർക്കം വേണ്ട - പ്രിയദർശൻ വ്യക്തമാക്കി

മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് കുഞ്ഞാലിമരയ്ക്കാർ സിനിമ പ്രഖ്യാപിച്ചത്. ...

Widgets Magazine