‘ഫെമിനിസത്തിന്റെ പേരിലുള്ള പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് രംഗത്ത്

കൊച്ചി, ഞായര്‍, 11 ഫെബ്രുവരി 2018 (12:11 IST)

 Prithviraj statements , Prithviraj , Feminism controversy , Feminism , Cinema , പൃഥ്വിരാജ് , ഫെമിനിസം , പൃഥ്വി , പാര്‍വ്വതി , പാര്‍വതി , റിമ കല്ലിങ്കല്‍

ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവെ നിലപാടില്‍ കൂടുതല്‍ വ്യക്തതയുമായി നടന്‍ പൃഥ്വിരാജ്.

ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ല. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു.

കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. അതിനു ശേഷം മാത്രമായിരിക്കണം സംസാരിക്കാനെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥി കൂട്ടിച്ചേര്‍ത്തു.

ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്ന കാര്യം കാണാതിരിക്കരുത്. ഇക്കാര്യവും ചര്‍ച്ചയുടെ ഭാഗം ആക്കേണ്ടതുണ്ട്. അബദ്ധധാരണകള്‍ മൂലമാണ് പല കാര്യങ്ങളും ഉയര്‍ന്നു വരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'എന്റെ വിവാഹമാണ്': വെളിപ്പെടുത്തലുമായി വിശാൽ

അടുത്ത വർഷം വിവാഹിതനാകുമെന്ന് നടനും നടികര്‍ സംഘം നേതാവുമായ വിശാല്‍. നടികര്‍ സംഘത്തിന്റെ ...

news

മമ്മൂക്കാ, എനിക്ക് ഇനി ഇതിൽ കൂടുതൽ ഒന്നും വേണ്ട: ഒമർ ലുലു

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. ...

news

ഇതെന്തൊരു വൃത്തികെട്ട ടീസർ ആണ്: വിമർശനവുമായി ആരാധകർ

സന്തോഷ് പി. ജയകുമാർ സംവിധാനം ചെയ്യുന്ന 'ഇരുട്ടു അറൈയിൽ മുരട്ടു കുത്തു' എന്ന ചിത്രത്തിന്റെ ...

news

സുന്ദരിയായി ദിവ്യാ ഉണ്ണി - വീഡിയോ

നടി ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗോള്‍ഡന്‍ ...

Widgets Magazine