Sumeesh|
Last Modified ബുധന്‍, 9 മെയ് 2018 (16:53 IST)
ആദ്യമായാണ് തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു ചടങ്ങിൽ പ്രണവ്
മോഹൻലാൽ പങ്കെടുക്കുന്നത്. ആദിയുടെ 100ആം ദിനം ആഘോഷത്തിൽ അച്ഛൻ മോഹൻലാലും അമ്മ സുചിത്രയും മകന്റെ വിജയത്തിൽ അഭിനന്ദനമറിയിക്കാനായി ചടങ്ങിൽ എത്തിയിരുന്നു.
രണ്ടര മണിക്കൂറോളം തന്നെ സഹിച്ചവർക്ക് നന്ദി എന്ന് പ്രണവ് പറഞ്ഞപ്പോൾ മോഹൻലാലും സുചിത്രയും പൊട്ടിച്ചിരിക്കുകയായിരുന്നു. സിനിമ കണ്ട പ്രേക്ഷകരോട് നന്ദി പറഞ്ഞതിനോടൊപ്പം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രാവർത്തകർക്കും പ്രണവ് നന്ദി പറഞ്ഞു.
ആദ്യം ബാലാജിയുടെ മകളായി പിരന്നതിൽ അഭിമാനം തോന്നി. പിന്നീട് മോഹൻലാലിന്റെ ഭാര്യയായപ്പോൾ അതിലേറെ സന്തോഷിച്ചു. ഇപ്പോൾ എന്റെ മകനും ഒരു നടനായി കണ്ടതിൽ അഭിമാനമുണ്ട് എന്നായിരുന്നു മകന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മ സുചിത്രയുടെ മറുപടി.