ഇനിമുതൽ ഞാൻ ദുൽഖർ ആരാധകൻ: രാജമൗലി

ദുൽഖറിന് ഇതിൽ കൂടുതൽ ഇനിയെന്ത് വേണം

Rijisha M.| Last Updated: ബുധന്‍, 9 മെയ് 2018 (15:14 IST)
ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി റിലീസ്‌ ചെയ്‌തു. മുൻ തെന്നിന്ത്യൻ നായിക സാവിത്രിയുടെയും ജെമിനി ഗണേഷിന്റേയും കഥ പറയുന്ന മഹാനടിയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കീർത്തി സുരേഷാണ്.

ദുൽഖറിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രമായ മഹാനടി കണ്ടതിന് ശേഷം താരത്തെയും സാവിത്രിയായി അഭിനയിച്ച കീർത്തിയെയും പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി രംഗത്തെത്തി. അതിമനോഹരമായി ദുൽഖർ അഭിനയിച്ചെന്നും താൻ ഇനിമുതൽ ദുൽഖറിന്റെ ആരാധകനാണെന്നും രാജമൗലി പറഞ്ഞു. കീർത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് സാവിത്രിയെന്നും ആ അതുല്യ പ്രതിഭയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കീർത്തിയ്‌ക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമന്ത, കാജൾ അഗർവാൾ, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഹാനടി ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച റിപ്പോർട്ടുകളോടെയാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ഷോകൾ പൂർത്തിയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :