മോഹന്‍ലാല്‍ ചിത്രം, സംവിധാനം റസൂല്‍ പൂക്കുട്ടി; പക്ഷേ പടം തിയേറ്ററിലെത്തില്ല!

മോഹന്‍ലാല്‍, റസൂല്‍ പൂക്കുട്ടി, പ്രേമം, ദിലീപ്, ജയറാം, Mohanlal, Rasool Pookkutty, Mammootty, Premam, Dileep, Jayaram
BIJU| Last Modified ബുധന്‍, 2 മെയ് 2018 (15:22 IST)
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഈ സിനിമ പക്ഷേ തിയേറ്ററില്‍ റിലീസ് ചെയ്യില്ല എന്നതാണ് കൌതുകം.

ഒരു വെബ് സിനിമയാണ് റസൂല്‍ പ്ലാന്‍ ചെയ്യുന്നത്. വലിയ തിരക്കിനിടയിലും 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ ആവേശമായി മാറിയിരിക്കുകയാണ് വെബ് സിനിമകള്‍. നടന്‍ മാധവന്‍ അടുത്തിടെ ചെയ്ത വെബ് സിനിമ വലിയ ചര്‍ച്ചാവിഷയമായിരുന്നു. നെറ്റ്ഫ്ലിക്സും അമസോണ്‍ പ്രൈമുമൊക്കെയായി വെബ് സിനിമയ്ക്ക് വലിയ സാധ്യതയാണ് തുറന്നുലഭിച്ചിരിക്കുന്നത്.

റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു വിഷയം ഈ ചിത്രം സംസാരിക്കും.

ഉടന്‍ തന്നെ ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ‘പ്രേമം’ എന്ന മെഗാഹിറ്റ് മലയാള സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നതും റസൂല്‍ പൂക്കുട്ടിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :