2017ന്‍റെ രാജാവ് മമ്മൂട്ടി തന്നെ, പ്രതീക്ഷിക്കുന്നത് 300 കോടിയിലധികം കളക്ഷന്‍ !

തിങ്കള്‍, 2 ജനുവരി 2017 (19:36 IST)

Widgets Magazine
Mammootty, Nadhirshah, Raja 2, Alphonse Puthren, The Great Father, Renjith, മമ്മൂട്ടി, നാദിര്‍ഷ, രാജ 2, അല്‍ഫോണ്‍സ് പുത്രന്‍, ദി ഗ്രേറ്റ് ഫാദര്‍, രഞ്ജിത്

2016 മോഹന്‍ലാലിന്‍റെ വര്‍ഷമായിരുന്നു എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. മലയാളത്തില്‍ പുലിമുരുകനും ഒപ്പവും. തെലുങ്കില്‍ ജനതാ ഗാരേജ്. മൂന്ന് ചിത്രങ്ങള്‍ കൂടി വാരിക്കൂട്ടിയത് നാനൂറ് കോടിയിലധികം രൂപയാണ്.
 
വളരെ മികച്ച പ്ലാനിംഗിന്‍റെ ഫലമായാണ് ഈ ഫലം മോഹന്‍ലാലിന് ഉണ്ടായത്. എങ്കിലിതാ അതിലും മികച്ച പ്ലാനിംഗോടെയാണ് മമ്മൂട്ടി 2017നെ വരവേല്‍ക്കുന്നത്. ഈ വര്‍ഷം മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡചിത്രം അനൌണ്‍സ് ചെയ്തുകഴിഞ്ഞു - രാജ 2.
 
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ 30 കോടിയോളം ബജറ്റിലാവും ഒരുങ്ങുക എന്നാണ് സൂചന. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം.
 
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പുത്തന്‍‌പണം’ ഈ വര്‍ഷം മമ്മൂട്ടിയുടെ വലിയ ചിത്രങ്ങളിലൊന്നാണ്. കള്ളപ്പണത്തിനെതിരെയുള്ള ഒരു സോഷ്യല്‍ സറ്റയറായിരിക്കും ഈ സിനിമയെന്നാണ് സൂചന.
 
ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. ഒരു സസ്പെന്‍സ് ഫാമിലി എന്‍റര്‍ടെയ്നറാണ് ഈ സിനിമ. സ്നേഹയാണ് നായിക. 
 
റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറാണ് മമ്മൂട്ടിയുടെ മറ്റൊരു വമ്പന്‍ സിനിമ. സംവിധായകന്‍ സിദ്ദിക്കാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് മറ്റൊരു തകര്‍പ്പന്‍ സിനിമ. ഈ സിനിമയില്‍ കോളജ് പ്രൊഫസറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
 
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുടുംബചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ശ്യാംധറിന്‍റെ ഫാമിലി ത്രില്ലറിലും മമ്മൂട്ടി അഭിനയിക്കുന്നു. നാദിര്‍ഷയുടെ ബിഗ്ബജറ്റ് കോമഡി ത്രില്ലറിലും മമ്മൂട്ടി നായകനാവും.
 
അതോടൊപ്പം പ്രേമം എന്ന മെഗാഹിറ്റ് സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ക്രൈം ത്രില്ലറും ഈ വര്‍ഷം മമ്മൂട്ടിക്കായി കാത്തിരിക്കുന്നുണ്ട്.
 
ഈ പ്രൊജക്ടുകളിലൂടെയൊക്കെ കണ്ണോടിക്കുമ്പോള്‍ 2017 മമ്മൂട്ടിയുടേതായിരിക്കുമെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടോ?Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

“ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല” - ചില ചാണക്യ സൂത്രങ്ങള്‍

ചാണക്യന്റെ ജ്ഞാനവും കൂർമ്മബുദ്ധിയുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ ...

news

തടസ്സനിവാരണത്തിനും ധനസമൃദ്ധിക്കും ശനീശ്വര പ്രദോഷ പൂജ

ആത്മാര്‍ത്ഥമായി വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. ...

news

ഫ്ലാറ്റിന് ഐശ്വര്യം പകരും വാസ്തു ടിപ്സ്!

ഏവരുടെയും ഒരു സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട് അല്ലെങ്കിൽ അതിമനോഹരമായ ഫ്ളാറ്റുകൾ. ...

news

വാസ്തു ആള് ചില്ലറക്കാരനല്ല, നോക്കിയില്ലെങ്കിൽ പണി പാളും!

കാത്തു കാത്തിരുന്നു ഒരു സ്റ്റുഡിയോ നിർമിക്കുമ്പോഴാണ് അയൽക്കാരന്റെ ചോദ്യം 'വാസ്തു ...

Widgets Magazine