മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രം!

തിങ്കള്‍, 2 ജനുവരി 2017 (16:53 IST)

Widgets Magazine

മമ്മൂട്ടിയും നാദിർഷയും ഒന്നിക്കുന്നു‌വെന്ന വാർത്ത കാട്ടുതീ പോലെയാണ് പടർന്നത്. ചെയ്ത രണ്ട് സിനിമകളും ഹിറ്റാക്കിയ സംവിധായകൻ എന്ന പേര് ഇതിനോടകം നാദിർഷായ്ക്ക് കിട്ടിക്കഴിഞ്ഞു. ഇനി മൂന്നാമത്തെ ചിത്രം. അത് മമ്മൂട്ടിയ്ക്കൊപ്പമാണ്. ആദ്യരണ്ട് പടത്തിലും കോമഡിയ്ക്കായിരുന്നു പ്രാധാന്യം. അതിനാൽ കോമഡി തനിയ്ക്ക് പറ്റില്ലെന്ന് പറഞ്ഞ് മമ്മൂട്ടി നിരസിക്കുകയാണ് ചെയ്തതത്രേ.   
 
എന്നാല്‍ അമര്‍ അക്ബര്‍ അന്തോണിയെയും ഋത്വിക് റോഷനെയും പോലെ കോമഡിയ്ക്ക് വേണ്ടി കോമഡി ഉണ്ടാക്കുന്ന ചിത്രമായിരിക്കില്ല ഇത്. സാഹചര്യ കോമഡികള്‍ മാത്രമേ ഈ സിനിമയില്‍ ഉണ്ടാകൂ. ഒരു മറവത്തൂര്‍ കനവ്, കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള സാഹചര്യ കോമഡികലുള്ള സിനിമകള്‍ മമ്മൂട്ടിയ്ക്ക് നന്നായി വഴങ്ങും. 
 
ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആദ്യത്തേത് രണ്ടിനും തിരക്കഥ എഴുതിയത് വിഷ്ണുവും ബിപിനും ചേര്‍ന്നാണ്. എന്നാല്‍ ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത് ഹാസ്യ സിനിമകളുടെ എഴുത്തുകാരന്‍ ബെന്നി പി നായരമ്പലമാണ്. എങ്ങനെ 50 കോടി ക്ലബിൽ കയറ്റാം എന്ന് നാദിർഷയ്ക്കറിയാം.  45 കോടിയാണ് നാദിര്‍ഷയുടെ ആദ്യ ചിത്രം വാരിയത്. 20 കോടി നേടിയും ഋത്വിക് റോഷന്‍ പ്രദര്‍ശനം തുടരുന്നു. അമ്പത് കോടി കടക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമായിരിയ്ക്കും ഈ നാദിര്‍ഷ - ബെന്നി പി നായരമ്പലം ചിത്രം എന്നാണ് വിലയിരുത്തലുകള്‍.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്‌ന്‍ ? ‘രാജ 2’ വിശേഷങ്ങള്‍ !

വൈശാഖ് തന്‍റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചുകഴിഞ്ഞു - ‘രാജ 2’. മമ്മൂട്ടിയാണ് ചിത്രത്തില്‍ ...

news

''പുറത്തിറങ്ങുമ്പോൾ കാൽ തൊട്ട് തൊഴാൻ വരുന്നവരെ കണ്ടിട്ടുണ്ട്, പക്ഷേ...'' - മഞ്ജു വാര്യർ പറയുന്നു...

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോൾ പാപ്പരാസികൾ പിടിച്ച് കെട്ടിക്കാൻ നോക്കിയ ഒരാളുണ്ട്. ...

news

മൂവർ സംഘം വീണ്ടും ഒന്നിക്കുന്നു! പുലിമുരുകന്റെ റെക്കോർഡ് തകർക്കാൻ മോഹൻലാൽ!

പുലിമുരുകൻ - മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം, ആദ്യ 150 കോടി ചിത്രം, മലയാളികളെ ...

news

''അഭിനയം ഇല്ലാത്ത ലോകത്ത് ഞാൻ സന്തോഷവാനായിരിക്കും'' - മോഹൻലാൽ

മലയാളത്തിനേക്കാൾ ആരാധന തമിഴ് സിനിമയിൽ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്ധമായ ...

Widgets Magazine