കാവ്യയെ കൈവിടാന്‍ ഒരുക്കമല്ല: ദിലീപ്

WEBDUNIA|
PRO
അപവാദങ്ങള്‍ ഭയന്ന് ഒരു പ്രതിസന്ധി ഘട്ടത്തില്‍ കാവ്യാ മാധവനെ കൈവിടാന്‍ താനും മഞ്ജുവാര്യരും ഒരുക്കമല്ലെന്ന് ജനപ്രിയനായകന്‍ ദിലീപ്. താനും മഞ്ജുവും കാവ്യയ്ക്ക് സാന്ത്വനമാകുന്നിടത്തോളം അവളുടെ ദുഃഖങ്ങളും പ്രയാസങ്ങളും തങ്ങളുടേതുകൂടിയാണെന്നും ദിലീപ് പറയുന്നു.

വെള്ളിനക്ഷത്രത്തിനുവേണ്ടി കെ എസ് നൌഷാദിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദിലീപ് തനിക്ക് കാവ്യയുമായുള്ള ബന്ധത്തേക്കുറിച്ച് തുറന്നു പറയുന്നത്.

എനിക്ക് മണിയെപ്പോലെയും നാദിര്‍ഷയെപ്പോലെയും സുദൃഢമായ സ്നേഹബന്ധമാണ് കാവ്യയുമായുള്ളത്. കുടുംബത്തിലെ മൂത്തയാളോടെന്നപോലെ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കാവ്യയ്ക്കുണ്ട്. പതറിപ്പോകുന്ന നിമിഷങ്ങളില്‍ അവള്‍ എന്നോടും മഞ്ജുവിനോടുമാണ് ഉപദേശം തേടുന്നത്. ലോകം മുഴുവന്‍ തെറ്റിദ്ധരിച്ചാലും അവളെ കൈവിടാന്‍ ഞങ്ങള്‍ ഒരുക്കമല്ല - ദിലീപ് വെളിപ്പെടുത്തി.

ഭര്‍ത്താവിനെ വിട്ട് നാട്ടിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞപ്പോള്‍ ഞാനും മഞ്ജുവും അവളെ വഴക്കുപറഞ്ഞു. ‘നിങ്ങള്‍ പോലും എന്നെ മനസിലാക്കുന്നില്ലല്ലോ’ എന്ന് കാവ്യ കരഞ്ഞുകൊണ്ടു ചോദിച്ചു. അത് ഞങ്ങളെ സങ്കടപ്പെടുത്തി. വിവാഹബന്ധം ഉപേക്ഷിച്ചശേഷം കാവ്യ അഭിനയിച്ച രണ്ടു ചിത്രങ്ങളും വിജയിക്കാതെ വന്നപ്പോള്‍ ഇനി കാവ്യ അഭിനയിക്കുന്ന ചിത്രങ്ങള്‍ രക്ഷപ്പെടില്ലെന്ന് ഒരു വര്‍ത്തമാനമുണ്ടായി. അപ്പോള്‍ അനൂപാണ് പറഞ്ഞത് പുതിയ ചിത്രത്തില്‍ കാവ്യയെ നായികയാക്കാമെന്ന്. അങ്ങനെ ചെയ്ത ‘പാപ്പീ അപ്പച്ചാ’ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പണം വാരുകയും ചെയ്തു - ദിലീപ് പറയുന്നു.

കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ് ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക് ബെറി ഫോണ്‍ വാങ്ങിയതിനുശേഷമാണ് ഒരു ഇ മെയില്‍ അയയ്ക്കാന്‍ പോലും ഞാന്‍ പഠിച്ചത്. അതുവരെ എന്‍റെ ഓഫീസിലെ സ്റ്റാഫാണ് കമ്പ്യൂട്ടര്‍ സംബന്ധിയായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് - ദിലീപ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :