ദിലീപിനും മഞ്ജു വാര്യര്‍ക്കും വോട്ട് ചെയ്യാനായില്ല

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2010 (11:28 IST)
ലൊക്കേഷനില്‍ നിന്ന് വോട്ട് ചെയ്യാന്‍ പറന്നെത്തിയ ചലച്ചിത്ര താരം ദിലീപിന് പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ നിരാശ ബാക്കി. ആലുവയില്‍ വോട്ടു ചെയ്യുന്നതിനായി എത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാര്യം ദിലീപ് അറിഞ്ഞത്. ദിലീപിന് മാത്രമല്ല ഭാര്യ മഞ്ജു വാര്യര്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേര്‍ക്കും വോട്ടില്ലായിരുന്നു. തൊടുപുഴയിലെ ലൊക്കേഷനില്‍ നിന്നായിരുന്നു ദിലീപ് വോട്ട് ചെയ്യുന്നതായി ആലുവയിലെത്തിയത്.

നഗരസഭ ഇരുപത്തിരണ്ടാം വാര്‍ഡില്‍ താമസിച്ചിരുന്ന ദിലീപ് രണ്ടു വര്‍ഷം മുമ്പ് പാലസ് വാര്‍ഡിലേക്ക് താമസം മാറിയിരുന്നു. താമസം മാറ്റിയതോടെ പഴ വാര്‍ഡില്‍ വോട്ടില്ലാതായി. എന്നാല്‍, പുതിയ വാര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടതുമില്ല. ഏതായാലും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ച് പരാതി നല്കാന്‍ ഒരുങ്ങുകയാണ് ദിലീപ് ഇപ്പോള്‍.

അതേസമയം, ചലച്ചിത്രതാരം അനന്യ പനിക്കിടക്കയില്‍ നിന്നെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പനിബാധിച്ച് കടവന്ത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അനന്യ പെരുമ്പാവൂരില്‍ എത്തി വോട്ടു ചെയ്തതിനു ശേഷം ആശുപത്രിയിലേക്ക് തന്നെ മടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :