ഒമര്‍ പണ്ടേ പ്രിയാ വാര്യരെ സെലക്‍ട് ചെയ്തതാണ്, പക്ഷേ പ്രിയ പോയില്ല!

ബുധന്‍, 14 ഫെബ്രുവരി 2018 (18:06 IST)

പ്രിയാ വാര്യര്‍, ഒമര്‍, പ്രിയ വാര്യര്‍, പ്രിയ പ്രകാശ് വാര്യര്‍, ഒരു അഡാറ്‌ ലവ്, ഒമര്‍, മാണിക്യമലരായി പൂവി, Priya Varrier, Priya Prakash Varrier, Oru Adaaru Love, Priya Warrier, Omar, Manikya Malarayi

പ്രിയ പ്രകാശ് വാര്യര്‍ ഇന്ന് മലയാളത്തിന്‍റെ മാത്രം സ്വന്തമല്ല. ലോകത്തിന്‍റെ മുഴുവന്‍ നായികയാണ്. ലോകമെങ്ങും ഇപ്പോള്‍ പ്രിയ അഭിനയിച്ച ‘മാണിക്യമലരായ് പൂവി’ ഗാനരംഗവും ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിന്‍റെ ടീസറും വൈറലായി മാറിയിരിക്കുന്നു. പുരികക്കൊടിയാല്‍ ലോകത്തെ മുഴുവന്‍ വീഴ്ത്തിക്കളഞ്ഞ പ്രിയയെ അഡാറ് ലവിനുവേണ്ടിയല്ല സംവിധായകന്‍ ഒമര്‍ ആദ്യമായി തെരഞ്ഞെടുത്തത് എന്നറിയാമോ?
 
പ്രിയ വാര്യരെ ഒമര്‍ തന്‍റെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത് ഇതാദ്യമല്ല. നേരത്തേ ചങ്ക്‍സ് എന്ന ചിത്രത്തിന് വേണ്ടി പ്രിയയെ ഒമര്‍ സെലക്‍ട് ചെയ്തതാണ്. എന്നാല്‍ ആ ക്ഷണം പ്രിയ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതിന് ഒരു കാരണമുണ്ട്.
 
ചങ്ക്സിന്‍റെ ഓഡിഷന് പോവുകയും പ്രിയയ്ക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു. എന്നാല്‍ ആ സമയത്തായിരുന്നു പന്ത്രണ്ടാം ക്ലസിന്‍റെ ബോര്‍ഡ് എക്സാം വന്നത്. അതുകൊണ്ട് പ്രിയയ്ക്ക് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. അത് പ്രിയയ്ക്ക് വലിയ വിഷമമാകുകയും ചെയ്തു.
 
എന്നാല്‍ പിന്നീട് ഒമര്‍ തന്നെ പുതിയ ചിത്രം തുടങ്ങുന്നതായി അറിഞ്ഞു. ‘ഒരു അഡാറ് ലവ്’ ഓഡിഷന്‍ ഉണ്ടെന്നറിഞ്ഞതോടെ അതിനും പോയി. കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സെലക്‍ട് ചെയ്തെന്നറിയിച്ച് കോള്‍ വന്നു. ഒരു ജൂനിയര്‍ റോള്‍ ചെയ്യാന്‍ വേണ്ടിയാണ് വിളിച്ചത്. ആദ്യമെടുത്തത് ‘മാണിക്യമലരായി പൂവി’ എന്ന സോംഗിന്‍റെ ദൃശ്യങ്ങളായിരുന്നു.
 
ആ രംഗങ്ങളും അതിന് ശേഷം വന്ന ടീസറുമാണ് ഇന്ന് ലോകം മുഴുവന്‍ വൈറലായിരിക്കുന്നത്. ഏപ്രില്‍ അവസാനമാണ് ഒരു അഡാറ്‌ ലവ് റിലീസാകുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയവും സ്കൂള്‍ ലൈഫുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം.
 
കുട്ടിക്കാലം മുതല്‍ക്കേ പ്രിയാ വാര്യര്‍ക്ക് അഭിനയമോഹം ഉണ്ടായിരുന്നു. സ്കൂളിലാണ് അഭിനയപരീക്ഷണങ്ങള്‍ തുടങ്ങിയത്. ഡ്രാമയൊക്കെ ചെയ്തു. പിന്നെ മൂന്ന് ഷോര്‍ട്ട് ഫിലിംസ് ചെയ്തു. റാംപ് ഷോകള്‍ ചെയ്തു. കോളജില്‍ നിന്ന് ഫാഷന്‍ ഷോ കോമ്പറ്റീഷനുകള്‍ക്ക് പോയി. ഒടുവില്‍ പ്രിയ സിനിമയിലെത്തിയിരിക്കുകയാണ്. ആദ്യ സിനിമ പുറത്തുവരുന്നതിന് മുമ്പ് തന്നെ പ്രിയ വാര്യര്‍ ലോകമറിയുന്ന സെലിബ്രിറ്റിയാവുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഗൗതം മേനോന്റെ സംവിധാനത്തിൽ ഉലവിരവ്, നായകൻ ടൊവിനോ!

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ‘ഉലവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ ...

news

കാളിദാസിനും കിട്ടിയോ തേപ്പ്? - വീഡിയോ വൈറൽ ആകുന്നു

ഇന്ന് പ്രണയിക്കുന്നവരുടെ ദിവസമാണ്. തങ്ങളുടെ പ്രണയദിനം ആഘോഷമാക്കാൻ വ്യത്യസ്തമായ വഴികളാണ് ...

news

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

ഇന്നോളം എഴുതപ്പെട്ട കാവ്യാഭാവനകൾ എല്ലാം പ്രണയത്തെ കുറിച്ചുള്ളതായിരുന്നു. പ്രണയത്തെ ...

news

പ്രണയദിനത്തിൽ ആരാധകർക്ക് ഡിക്യുവിന്റെ വക സർപ്രൈസ്!

ഇന്ന് പ്രണയിക്കുന്നവരുടെ ദിനം. ഈ പ്രണയദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനമാണ് ദുൽഖർ സൽമാൻ ...

Widgets Magazine