ഞെട്ടാന്‍ തയ്യാറായിക്കൊള്ളൂ; മിയ ഖലീഫയ്‌ക്ക് പകരം എത്തുന്നത് മറ്റൊരു വമ്പന്‍ പോണ്‍ സ്‌റ്റാര്‍ - വെളിപ്പെടുത്തലുമായി സംവിധായകന്‍

കൊച്ചി, വ്യാഴം, 2 നവം‌ബര്‍ 2017 (14:49 IST)

 Mia Khalifa , Mia Khalifa porn star , Mia Khalifa adult star , Mia Khalifa Malayalam , porn , malayalam filim , Chunkzz , ചങ്ക്‌സ് 2 ദി കണ്‍ക്ലൂഷന്‍ , പോണ്‍ താരം , മിയ ഖലീഫ , ചങ്ക്‌സ് 2 , ഒമര്‍ ലുലു

ചങ്ക്‌സ് 2 ദി കണ്‍ക്ലൂഷനില്‍ പോണ്‍ ആരാധകരുടെ ഇഷ്ടതാരമായ അഭിനയിക്കില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധാ‍യകന്‍ ഒമര്‍ ലുലു രംഗത്ത്.

പുറത്തുവന്ന വാര്‍ത്തകള്‍ പലരിലും തെറ്റിദ്ധാരണയുണ്ടാക്കി. ഒരു പോണ്‍ താരത്തെ സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് ചിത്രം നിര്‍മ്മിക്കുന്ന ബോളിവുഡ് കമ്പനിയാണ് ആവശ്യപ്പെട്ടത്. മിയ ഖലീഫയെ ചിത്രത്തിന്റെ ഭാഗമാ‍ക്കാനായിരുന്നു തീരുമാനം. അതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മിയ എത്തുമെന്ന് ഉറപ്പിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയതെന്നും ഒമര്‍ വ്യക്തമാക്കി.

മിയ ഖലീഫയെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു പോള്‍ താരം ചങ്ക്‌സ് 2വില്‍ ഉണ്ടാകും.   ഒരാഴ്ചയ്ക്കകം ഇതില്‍ വ്യക്തത വരുത്തും. മുമ്പ് പോണ്‍ സിനിമകളില്‍ സജീവമായിരുന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ സിനിമകളില്‍ സജീവമാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ മിയ എത്തുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച്  ബോളിവുഡ് വെബ്‌സൈറ്റ് രംഗത്തെത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

മിയ ഖലീഫ ഇന്ത്യയിലുള്ള ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മിയ ഖലീഫ മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയും ഇവര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. വിനോദ വെബ് സൈറ്റായ ബോളിവുഡ് ലൈഫാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എൻടിപിസി താ​പ​നി​ല​യ​ത്തിലുണ്ടായ സ്ഫോടനത്തില്‍ 26 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ ...

news

അതിന്റെ പേരില്‍ ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല ; അതൊക്കെ നിയമപ്രകാരമാണ് !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ...

news

ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃക: കമൽഹാസൻ

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് നടന്‍ കമല്‍ഹാസന്‍. യുവ ...

Widgets Magazine