പ്രിയ വാര്യര്‍ വീണ്ടും കണ്ണെറിയുന്നു, ഒപ്പം ഒരു ഫ്ലൈയിംഗ് കിസ്സും!

ചൊവ്വ, 13 ഫെബ്രുവരി 2018 (21:52 IST)

'മാണിക്യ മലരായ പൂവി' എന്ന പഴയ മാപ്പിള ഗാനം ഇന്ന് ലോകം മുഴുവന്‍ ഏറ്റുപാടുകയാണ്. അതിന് കാരണം ‘ഒരു അഡാറ്‌ ലവ്’ എന്ന സിനിമയും അതിന്‍റെ സംവിധായകന്‍ ഒമറിന്‍റെ വ്യത്യസ്തമായ ചിന്തയും ഷാന്‍ റഹ്‌മാന്‍റെ സംഗീതവും പ്രിയ പ്രകാശ് വാര്യരുമാണ്. എന്തായാലും ചിത്രത്തിന്‍റെ ടീസറും ഇപ്പോള്‍ തരംഗമായി മാറുകയാണ്.
 
മാണിക്യമലരിലെ പുരികക്കൊടി കൊണ്ട് വന്‍ ഹിറ്റാക്കിയ പ്രിയ വാര്യരുടെ കണ്ണുകളും ആക്ഷനും തന്നെയാണ് ടീസറിന്‍റെയും ഹൈലൈറ്റ്. ടീസറിലും നിറഞ്ഞുനില്‍ക്കുന്നത് പ്രിയയും പ്രിയയുടെ കാമുകന്‍ റോഷന്‍ അബ്‌ദുള്‍ റൌഫും മാത്രമാണ്. റോഷന് പ്രിയ ഒരു ഫ്ലൈയിംഗ് കിസ് നല്‍കുന്നതാണ് ടീസറിന്‍റെ പ്രമേയം.
 
'മാണിക്യ മലരായ പൂവി' എന്ന പഴയ മാപ്പിള ഗാനം സ്വതസിദ്ധ ശൈലിയില്‍ പുനരാവിഷ്ക്കരിച്ച ഷാന്‍ റഹ്മാന്‍ എന്നാല്‍ ടീസറിന് നല്‍കിയിരിക്കുന്നത് തട്ടത്തിന്‍ മറയത്തിലെ പ്രശസ്തമായ ബി ജി എം ആണ്. 
 
നാലുദിവസം കൊണ്ട് 'മാണിക്യ മലരായ പൂവി' ഒരു കോടി പേര്‍ കെണ്ടെങ്കില്‍ ടീസറും ആ ഗണത്തിലേക്ക് കുതിക്കുന്നത്. വന്‍ വരവേല്‍പ്പാണ് ടീസറിനും ലഭിക്കുന്നത്. ആദ്യചിത്രമായ ഹാപ്പി വെഡ്ഡിംഗ് വന്‍ ഹിറ്റാക്കിയ ഒമര്‍ രണ്ടാം ചിത്രമായ ചങ്ക്‍സ് തകര്‍പ്പന്‍ വിജയമാക്കി മാറ്റിയിരുന്നു. എന്നാല്‍ ആ രണ്ട് സിനിമകളെയും വെല്ലുന്ന വിജയമായിരിക്കും ‘ഒരു അഡാറ്‌ ലവ്’ നേടുകയെന്ന് പ്രവചിക്കുന്ന ടീസറും ഗാനവുമൊക്കെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാല്‍ മംഗലാപുരത്ത്, എന്താ വിശേഷം എന്നല്ലേ?

മോഹന്‍ലാല്‍ വളരെ ബിസിയായിരിക്കുന്ന സമയമാണിത്. ഒട്ടേറെ പ്രൊജക്ടുകളാണ് ഒരേ സമയം പല ...

news

മോഹൻലാലിനേയും ദുൽഖറിനേയും പിന്നിലാക്കി അഡാറ് നായിക! ഇത് ഒമർ ലുലു മാജിക്

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനവും അതിലെ നായികമാരിൽ ഒരാളായ പ്രിയ ...

news

കളം നിറഞ്ഞ് കളിക്കാൻ സഖാവ് അലക്സ്

മമ്മൂട്ടിയുടെ പുതിയ സിനിമ ‘പരോള്‍’ പ്രദര്‍ശനത്തിന് തയ്യാറാവുകയാണ്. ചിത്രത്തിന്‍റെ ...

news

താൻ എന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നസ്രിയ ശ്രമിച്ചിട്ടില്ല: പൃഥ്വിരാജ്

സഹപ്രവർത്തകരായ സ്ത്രീകളോട് പെരുമാറുന്ന കാര്യത്തിലും അവരോടുള്ള സമീപനത്തിലൂടെയും ആരാധകരുടെ ...

Widgets Magazine