ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്, വിദ്യയായിരുന്നെങ്കില്‍ ലൈംഗികസ്പര്‍ശമുള്ള രംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു: വിശദീകരണവുമായി കമല്‍

ചൊവ്വ, 16 ജനുവരി 2018 (20:48 IST)

Kamal, Aami, Manju Warrier, Vidya Balan, Madhavikkutty, കമല്‍, ആമി, മഞ്ജു വാര്യര്‍, വിദ്യാബാലന്‍, മാധവിക്കുട്ടി

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണത്തുടക്കം മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ആമിയാകാന്‍ ആദ്യം നിശ്ചയിക്കപ്പെട്ടിരുന്ന വിദ്യാ ബാലന്‍ പ്രൊജക്ട് ഉപേക്ഷിക്കുന്നതോടെയാണ് വിവാദങ്ങളുടെ ഘോഷയാത്ര ആരംഭിച്ചത്.
 
ഏറ്റവും പുതിയതായി വന്ന വിവാദം ‘മഞ്ജു വാര്യര്‍ക്ക് പകരം വിദ്യാബാലനായിരുന്നെങ്കില്‍’ എന്ന് താരതമ്യപ്പെടുത്തി കമല്‍ നടത്തിയ കമന്‍റാണ്. വിദ്യയായിരുന്നെങ്കില്‍ ലൈംഗികത കൂടി ഉള്‍പ്പെടുത്തേണ്ടിവന്നേനേ, മഞ്ജു ആയതുകൊണ്ട് അതിലേക്ക് പോയില്ല എന്നൊക്കെ കമല്‍ പറഞ്ഞതായാണ് പ്രചരിച്ചത്. എന്നാല്‍ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്താണെന്ന് കമല്‍ വ്യക്തമാക്കുന്നു. 
 
"ഡേര്‍ട്ടി പിക്ചറിലെ നായികയായിരുന്നു വിദ്യ. അവരുടെ ആ രീതിയിലുള്ള പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. വിദ്യയാണ് നായികയായിരുന്നത് എങ്കില്‍ ശരീരപ്രദര്‍ശനം കൂടുതല്‍ നടത്താവുന്ന തലത്തില്‍ സിനിമ ചിത്രീകരിക്കുവാന്‍ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അതല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്‍റെ പരിമിതി എനിക്കുണ്ടായിരുന്നു” - കമല്‍ വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പരിധിയില്ലാത്ത നഗ്‌നതയുമായി മിയ മല്‍‌കോവ, വീഡിയോ കാണാം

പ്രശസ്ത ബോളിവുഡ്, തെലുങ്ക് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ചിത്രീകരിച്ച പുതിയ വീഡിയോയ്ക്ക് ...

news

മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പ്രണവിന് കഴിയുമോ? ഇതൊരു അസാധാരണ പോരാട്ടം!

കം‌പ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനായി അരങ്ങേറുകയാണ്. ഒരു ...

news

ആരാധകര്‍ വെട്ടുകിളികളായി, സൂര്യ ഗേറ്റ് ചാടി ഓടി!

ആരാധന മൂത്ത് താരത്തെ തലോടാന്‍ വെട്ടുകിളികളായി ആരാധകര്‍ മാറിയപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ ...

news

മമ്മൂട്ടിയെ 'ഇടി' പഠിപ്പിക്കാൻ പീറ്റർ ഹെയ്ൻ!

നിരവധി ചിത്രങ്ങളാണ് ഈ വർഷം മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനുള്ളത്. ആരാധകരില്‍ ആവേശം ...

Widgets Magazine