രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; കാത്തിരുന്ന് കാണാമെന്ന് സൂര്യ

ബുധന്‍, 10 ജനുവരി 2018 (08:10 IST)

തമിഴകത്തെ ഒന്നാകെ ആവേശം കൊള്ളിച്ചാണ് സ്റ്റൈൽമന്നൻ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. തമിഴ് മക്ക‌ളും താരങ്ങളും ഇതിനെ ഒന്നടങ്കം സ്വാഗതം ചെയ്തിരുന്നു. ഇപ്പോഴിതാ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി നടൻ സൂര്യ. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്നാണ് പറയുന്നത്.
 
തമിഴ്‌നാട്ടിലെ മുൻനിര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതാർഹമാണെന്നും സൂര്യ പറഞ്ഞു.
രജനികാന്തിന്റെയും കമലഹാസന്റെയും പേരെടുത്ത് പറയാതെയായിരുന്നു സൂര്യ നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിനുവേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിനുപിന്നിൽ. തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ താരങ്ങൾ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാൾ ആത്മീയതയെ മുറുകെ പിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നു, മറ്റൊരാൾ മതങ്ങളെ വേണ്ടെന്ന അഭിപ്രായക്കാരനാണ്. സൂര്യ വ്യക്തമാക്കി.
 
തന്റെ പൊങ്കൽ ചിത്രമായ താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ജനുവരി 12 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പിണറായി വിജയന്റെ നടപടിയിൽ കേരളജനത ഞെട്ടി: കെ സുരേന്ദ്രൻ

പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി ...

news

മുഖ്യമന്ത്രിയുടെ വിവാദയാത്ര: ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക ഈടാക്കിയ ഉത്തരവ് പിന്‍‌വലിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഹെലികോപ്റ്ററില്‍ ...

news

മുഖ്യമന്ത്രിയുടെ നടപടി പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരല്‍, കൈയോടെ പിടിച്ചെങ്കിലും കളവ് കളവ് തന്നെ: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്‌റ്റര്‍ യാത്ര വിവാദമായപ്പോല്‍ ഫണ്ട് റിലീസ് ...

Widgets Magazine