Widgets Magazine
Widgets Magazine

ക്രിസ്മസ് സമ്മാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍

വെള്ളി, 23 ഡിസം‌ബര്‍ 2011 (18:45 IST)

Widgets Magazine

മഞ്ഞ് പെയ്യുന്ന ഡിസംബര്‍ രാവില്‍, സമാധാനത്തിലേക്കും സ്നേഹത്തിലേക്കും മിഴി തുറക്കുന്ന ക്രിസ്മസ് നക്ഷത്രങ്ങളെ സാക്ഷിയാക്കി, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പ്രിയപ്പെട്ടവരുടെ ജന്മ നക്ഷത്രത്തിന് ഏറ്റവും അനുയോജ്യമായ സമ്മാനങ്ങള്‍ അവര്‍ക്കായി തെരഞ്ഞെടുക്കാം. ഓരോ കൂറിലും ജനിക്കുന്നവര്‍ക്കായുള്ള സമ്മാനങ്ങള്‍ ഇതാ:

മേടം

മേടക്കൂറുകാരുടെ നിറം ചുവപ്പാണ്. ചുവന്ന നിറത്തിലുള്ള തൊപ്പി, സ്കാഫ് എന്നിവ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. സ്ത്രീകള്‍ക്കാണെങ്കില്‍ വജ്രാഭരണങ്ങള്‍ വാങ്ങാം. പെര്‍ഫ്യൂമുകള്‍ വാങ്ങുമ്പോള്‍ ചില വ്യത്യസ്ത സുഗന്ധങ്ങള്‍ പരീക്ഷിക്കാം. ഒരു ചുവന്ന ബാഗില്‍ ക്രിസ്മസുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, സിനിമകള്‍, മ്യൂസിക് സിഡികള്‍ എന്നിവ ശേഖരിച്ച് സമ്മാനിക്കുകയും ചെയ്യാം


ഇടവം

പുഷ്പങ്ങള്‍, ഉദ്യാനം പരിപാലിക്കുന്നതിനായുള്ള പുസ്തകങ്ങള്‍ എന്നിവ ഇവര്‍ക്ക് സമ്മാനിക്കാം. ജിഗ്സോ പസ്സില്‍‌സ്, ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റ്, സോഫ്റ്റ് ബ്ലാങ്കറ്റ്, സില്‍ക് സ്കാഫ്, പെയിന്റിംഗ്‍, ചെരുപ്പ് എന്നിവയും നല്‍കാം.

മിഥുനം

ഇലസ്ക്രോണിക് സാധനങ്ങളാണ് ഇവര്‍ക്ക് പ്രിയപ്പെട്ടത്. മൊബൈല്‍ ഫോണ്‍, വീഡിയോ ശേഖരം, കമ്പ്യൂട്ടര്‍ ഗെയിം, ഇലക്ട്രോണിക് ചെസ് തുടങ്ങിയവ കൂടാതെ വസ്ത്രങ്ങളും ആക്സസ്സറികളും ഇവര്‍ക്കായി തെരഞ്ഞെടുക്കാം.

കര്‍ക്കിടകം

കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ പോലുള്ള കാര്യങ്ങളിലൂടെ അവരെ സന്തോഷിപ്പിക്കാന്‍ സാധിക്കും.

കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ഒരു ചിത്രം, ക്യാമറ, ഡയറി, സ്റ്റീം കുക്കര്‍, വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണപദാ‍ര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഇവര്‍ക്ക് സമ്മാനിക്കാം. എന്നാല്‍ മൂര്‍ച്ചയുളളതും ഗ്ലാസ് ഉപയോഗിച്ചുള്ളതുമായ വസ്തുക്കള്‍ നല്‍കരുത്.

ചിങ്ങം

ആകര്‍ഷകമായ സമ്മാനങ്ങളോടാണ് ഇക്കൂട്ടര്‍ക്ക് താല്പര്യം. ആഭരണം‍, വാച്ച്, ഡിസൈനര്‍ ബാഗ്, പേഴ്സ്, വസ്ത്രങ്ങള്‍ എന്നിവ സമ്മാനിക്കാം. വിലകൂടിയ പെര്‍ഫ്യൂമുകളും ഇവരെ സന്തോഷിപ്പിക്കും.

കന്നി

ആരോഗ്യത്തിലും സൌന്ദര്യകാര്യങ്ങളിലും അതീവ ശ്രദ്ധാലുക്കളാണ് ഇവര്‍. ജിം, ഡാന്‍സ് ക്ലാസ്, ഹെല്‍ത്ത് ക്ലബ് എന്നിവിടങ്ങളിലേക്കുള്ള മെമ്പര്‍ഷിപ്പുകള്‍ ഇവരെ സന്തോഷിപ്പിക്കും. പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഹാന്‍ഡ് ബാഗ് തുടങ്ങിയവയും നല്‍കാം.


തുലാം

ഭംഗിയുള്ളതും കലാപരമായതുമായ എന്തും ഇവരെ സന്തോഷിപ്പിക്കും. പൂക്കള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പെര്‍ഫ്യൂം, പെയിന്റിംഗ്, കോസ്മെറ്റിക് സെറ്റ് തുടങ്ങിയവ ഇവര്‍ക്ക് നല്‍കാം.

വൃശ്ചികം

യോഗ, മതം, ഫിലോസഫി, തുടങ്ങിയവയേക്കുറിച്ചുള്ള പുസ്തകങ്ങള്‍, നോവലുകള്‍, വീഡിയോ ക്യാമറ, ഡിസൈനര്‍ സണ്‍ഗ്ലാസ്, സ്കാഫ്, തൊപ്പി, വാച്ച്, തുടങ്ങിയവ തെരഞ്ഞെടുക്കാം.

ധനു

അവധിക്കാലം ആഘോഷിക്കാനായി ഒരു യാത്ര പോയാല്‍ ഇവര്‍ക്ക് സന്തോഷമാകും.
പുസ്തകങ്ങള്‍(ഫിലോസഫി, ആക്ഷേപഹാസ്യം, ആദ്ധ്യാത്മികത, നരവംശശാസ്ത്രം, യാത്രാ, വിദേശത്തെ പ്രമുഖ സ്ഥലങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍), ക്യാമറ, ക്യാറ്റില്‍ലൈറ്റ് ഡിന്നര്‍ എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം.

മകരം

ഒരുപാട് ആഗ്രഹങ്ങളൊന്നും ഇല്ലാത്തവരാണ് ഇക്കൂട്ടര്‍. കൊച്ചു സമ്മാനങ്ങള്‍ പോലും ഇവരെ അമ്പരപ്പിക്കും, ആഭരണം, ബ്രീഫ്കേസ്, പുസ്തകങ്ങള്‍, വീഡിയോ, ബെഡ് ഷീറ്റ് കര്‍ട്ടന്‍ തുടങ്ങിയവ ഇവര്‍ക്ക് നല്‍കിക്കോളു.

കുംഭം

ശാസ്ത്രത്തോടും സാങ്കേതിക വിദ്യയോടും താല്പര്യമുള്ളവരാണിവര്‍. സാഹസികമായ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. ഡിജിറ്റല്‍ ക്യാമറ, ഡിവിഡി പ്ലെയര്‍, മൊബൈല്‍ ഫോണ്‍, ട്രെന്റി വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയോടൊക്കെ ഇവര്‍ക്ക് പ്രിയമാണ്.

മീനം

പുഷ്പങ്ങള്‍, ചോക്ലേറ്റ്, സംഗീതോപകരണം, ട്രാവല്‍ ബാഗ്, സിനിമാ ടിക്കറ്റ്, പാവക്കുട്ടി, പുസ്തകങ്ങള്‍ എന്നിവ ഇക്കൂട്ടര്‍ക്ക് നല്‍കാം



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

ഏപ്രില്‍ മുതല്‍ സച്ചിന്‍ ഉജ്ജ്വല ഫോമിലാവും!

തിരുവനന്തപുരം: ഇന്ത്യയുടെ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടുന്ന ...

ആന്റില; താമസിക്കാന്‍ അംബാനിക്ക് യോഗമില്ല!

വാസ്തു അന്ധവിശ്വാസമാണെന്ന് ചിലര്‍ വാദിക്കും. കാലുകുത്താന്‍ ഇടമില്ലാത്ത നഗരത്തില്‍ നാനൂറും ...

Widgets Magazine Widgets Magazine Widgets Magazine