ഭിക്ഷക്കാരിക്ക് ഹില്‍ട്ടന്റെ സമ്മാനം- 100 ഡോളര്‍!

മുബൈ| WEBDUNIA|
PRO
PRO
പാരിസ് ഹില്‍ട്ടന്റെ ഇന്ത്യാ സന്ദര്‍ശനം പൊടിപൊടിക്കുകയാണ്. ഹില്‍ട്ടന്റെ ഉദാരമനസ്കത കണ്ട് കണ്ണ് തള്ളി നില്‍ക്കുകയാണ് എല്ലാവരും. റോഡരികില്‍ കണ്ട ഭിക്ഷക്കാരിയായ സ്ത്രീക്ക് അവര്‍ നല്‍കിയത് 100 ഡോളര്‍ ആണത്രേ!

സ്ത്രീയെയും അവരുടെ കുഞ്ഞിനെയും കണ്ടവേളയില്‍ ഹില്‍ട്ടന്‍ ഒന്നും ആലോചിച്ചില്ല. 100 ഡോളര്‍ എടുത്ത് അവരുടെ കൈയില്‍ വച്ചുകൊടുത്തു. എന്നാല്‍ ഡോളര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആ സ്ത്രീ ആദ്യം ഒന്നമ്പരന്നു. തനിക്ക് ഇതിന് ചില്ലറ കിട്ടുമോ എന്നായി പിന്നീട് അവരുടെ ചോദ്യം.

ഈയിടെ ഫ്രാന്‍സില്‍ ചെന്നപ്പോള്‍ ഹില്‍ട്ടന്‍ സഞ്ചരിച്ച ക്യാബിന്റെ ഡ്രൈവര്‍ക്ക് അവര്‍ നൂറ് ഡോളര്‍ നല്‍കിയത് വാര്‍ത്തയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :