പ്രധാന താള്‍  ആത്മീയം  മതം  സ്ഥലങ്ങള്‍ തീര്‍ഥാടനം
 
സോമ്നാഥ്- -അനശ്വരതയുടെ പ്രതീകം

ഐതിഹ്യം

സോമനാഥ ക്ഷേത്രം ഉണ്ടാക്കിയത് ചന്ദ്രനാണ് എന്നാണ് ഐതിഹ്യം. ദക്ഷ പ്രജ-ാപതിയുടെ 27 നക്ഷത്ര കന്യകമാരെ ചന്ദ്രന്‍ വിവാഹം ചെയ്തു. അങ്ങനെ അദ്ദേഹം നക്ഷത്രങ്ങളുടെ നാഥനായി.

പക്ഷെ, ഒരു കുഴപ്പം ചന്ദ്രന് രോഹിണിയോടായിരുന്നു കൂടുതലിഷ്ടം. ഇത് മറ്റു ഭാര്യമരെ ചൊടിപ്പിച്ചു. വാര്‍ത്തയറിഞ്ഞ ദക്ഷ പ്രജ-ാപതി ചന്ദ്രനെ ശപിച്ചു. നിന്‍റെ ശോഭ ക്ഷയിച്ചുപോകട്ടെ എന്ന്. ശിവനെ ഭജ-ിച്ചാല്‍ ഫലമുണ്ടാവുമെന്ന് ഉപദേശം കിട്ടിയതനുസരിച്ച് ചന്ദ്രന്‍ ശിവനെ തപസ്സു ചെയ്തു. ശാപമോക്ഷം കിട്ടി. ക്ഷയിച്ചുപോയാല്‍ വീണ്ടും തിളക്കമാര്‍ജ്ജിക്കാന്‍ കഴിയും.

അങ്ങനെയാണ് പൂര്‍ണ്ണ ചന്ദ്രന്‍ ക്ഷയിച്ചു പോവുകയും 15 ദിവസം കഴിഞ്ഞാല്‍ വീണ്ടും വളര്‍ന്ന് വെളിച്ചം വീശുകയും ചെയ്യുന്നത്.

ശാപമോക്ഷം കിട്ടിയ ചന്ദ്രന്‍ സോമനാഥില്‍ ശിവക്ഷേത്രം പണിതു - സ്വര്‍ണ്ണംകൊണ്ട്. ഈ ക്ഷേത്രത്തിനും കാലാന്തരത്തില്‍ നാശം സംഭവിച്ചു.

പക്ഷെ, ത്രേതായുഗത്തില്‍ ശിവഭക്തനായ രാവണന്‍ ഇതിനെ വെള്ളികൊണ്ട് പണിതുയര്‍ത്തി. ദ്വാപര യുഗത്തില്‍ ശ്രീക്ഷ്ണന്‍ സോമനാഥ ക്ഷേത്രം ചന്ദനമരം കൊണ്ട് പുതുക്കിപ്പണിതു. അന്‍ഹില്‍വാദിലെ ഭീംദേവ് രജ-വാണ് പിന്നീടിത് കല്ലില്‍ പണിയിച്ചത്.

കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് വൃദ്ധിക്ഷയങ്ങളിലൂടെ നിലനിന്നു ഈ ക്ഷേത്രം.
1| 2| 3| 4| 5| 6
കൂടുതല്‍
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം
വൈക്കം മഹാദേവക്ഷേത്രം
കല്പാത്തി വിശ്വനാഥക്ഷേത്രം
ബ്രഹ്മഘട്ട് എന്ന ബൈത്തൂര്‍
ആറ്റുകാല്‍ ക്ഷേത്രോല്പത്തി
സവിശേഷതയാര്‍ന്ന പുത്തൃക്കോവില്‍ ക്ഷേത്രം