പ്രധാന താള്‍  ആത്മീയം  മതം  സ്ഥലങ്ങള്‍ തീര്‍ഥാടനം
 
സോമ്നാഥ്- -അനശ്വരതയുടെ പ്രതീകം
Somnath
file
ചരിത്രം

അക്രമികളുടെയും ,അധിനിവേശക്കാരുടെയും ,അതിക്രമക്കാരുടെയും തുടര്‍ച്ചയായ നശീകരണത്തിന് ഇത്രയേറെ ഇരയായ മറ്റൊരു ക്ഷേത്രം ഇന്ത്യയിലില്ല. ഈയടുത്ത കാലത്തു പോലും ക്ഷേത്രം തകര്‍ക്കാനെത്തിയ മുസ്ളീം ഭീകര വാദികളെ പൊലീസ് പിടികൂടിയിരുന്നു.

നശിപ്പിക്കുന്തോറും പുനര്‍ജനിച്ചു പോന്നു എന്നതാണ് സോമനാഥ ക്ഷേത്രത്തിന്‍റെ സവിശേഷത. ക്ഷേത്രത്തെ സംരക്ഷിക്കാനായി ഒട്ടേറെ ധീര യുവാക്കള്‍ ജീവന്‍ ബലിനല്‍കിയിട്ടുണ്ട്.

സോമനാഥില്‍ ഇന്ന് കാണുന്ന ക്ഷേത്രം 1950 ല്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്‍റെ ശ്രമഫലമായി പുനരുദ്ധരിച്ച് പുനര്‍ നിര്‍മ്മിച്ചതാണ്.

നശിച്ചു കിടന്ന ക്ഷേത്രം 1947 നവംബര്‍ 13 ന്സന്ദര്‍ശിച്ച പട്ടേല്‍ ക്ഷേത്രം പുതുക്കിപ്പണിയാന്‍ തീരുമാനമെടുക്കുകയായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്‍റെ പണി പൂര്‍ത്തിയായി.1951 മെയ് 11 ന് രാഷ്ട്രപതി ഡോ.രാജേ-ന്ദ്ര പ്രസാദാണ് ഇപ്പോഴത്തെ ക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ് ഠ നടത്തിയത്.

1950 നവംബറില്‍ ദീപാവലിയും ഗുജ-റാത്തിലെ പുതുവര്‍ഷവും ഒരുമിച്ചു വരുന്ന ദിവസമായിരുന്നു ക്ഷേത്രം പൊതുജ-നങ്ങള്‍ക്കായി തുറന്നുകൊടുത്തത്. അതുകൊണ്ട് ദീപാവലിയും പുതുവത്സര ദിവസവും സോമ്നാഥ് ക്ഷേത്രത്തില്‍ ആഘോഷദിവസങ്ങളാണ്.

1| 2| 3| 4| 5| 6
കൂടുതല്‍
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം
വൈക്കം മഹാദേവക്ഷേത്രം
കല്പാത്തി വിശ്വനാഥക്ഷേത്രം
ബ്രഹ്മഘട്ട് എന്ന ബൈത്തൂര്‍
ആറ്റുകാല്‍ ക്ഷേത്രോല്പത്തി
സവിശേഷതയാര്‍ന്ന പുത്തൃക്കോവില്‍ ക്ഷേത്രം