ഗുജറാത്തിലെ സോമനാഥ ക്ഷേത്രം- ഇന്ത്യയിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്.
തെക്കന്‍ ഗുജറാത്തിലെ ജുനാഗഢ് ജില്ലയുടെ തെക്കേ അറ്റത്തുള്ള വിരാവലിലെ തെക്കന്‍ കടല്‍ തീരത്തിന്‍റെ പടിഞ്ഞാറു ഭാഗത്താണ് സോമനാഥ ക്ഷേത്രം
12 ആദി േ ജ്യാതിര്‍ലിംഗങ്ങളില്‍ ആദ്യത്തേതാണ് ഇതെന്നാണ് വിശ്വാസം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ തന്ത്രപ്രധാനമായ പ്രദേശത്താണ്.
അവിടെ നിന്നും ദക്ഷിണ ധ്രുവത്തിലേക്ക് നേര്‍വരവരച്ചാല്‍ ഇടയ്ക്ക് സമുദ്രമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. അതായത് ക്ഷേത്രത്തിന്‍റെ ദൃഷ്ടി നേരെ ദക്ഷിണ ധ്രുവത്തിലേക്കാണ്.
വിരാവലില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരെയാണ് സോമനാഥം. പ്രഭാസ് ഖണ്ഡ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
മീന്‍പിടിത്ത പ്രദേശമായ വിരാവലില്‍ പൊതുവേ മത്സ്യഗന്ധമാണ്. എന്നാല്‍ അവിടെ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള പ്രഭാസ് പഠനിലെത്തുമ്പോഴേക്കും ആത്മീയമായ ഒരു പ്രഭാവം അനുഭവപ്പെടുകയായി. ഭക്തിയുടെ ദിവ്യസുഗന്ധം അവിടെ നിറഞ്ഞുനില്‍ക്കുന്നു.
ഹിരണ്യ, സരസ്വതി, കപില എന്നീ നദികളുടെ സംഗമ ഭൂവാണ് പ്രഭാസ് പഠന്‍.
|