സോമനാഥവും പ്രഭാസും
സോളങ്കി നിര്‍മ്മാണ മാതൃകയിലാണ് ഇപ്പോള്‍ സോമനാഥം പുതുക്കിപ്പണിതിരിക്കുന്നത്. ഗര്‍ഭ ഗൃ ഹം, സഭാമണ്ഡപം, നൃത്യമണ്ഡപം എന്നിവയടങ്ങുന്നതാണ് ക്ഷേത്രം.
ഗോപുരാഗ്രം വരെ 155 അടിയാണ് ഉയരം. ശിഖരത്തിന് മുകളിലുള്ള കലശത്തിന് 10 ടണ്ണാണ് ഭാരം. കൊടിമരം 27 അടി ഉയരവും ഒരടി വ്യാസവുമുള്ളതാണ്.
ക്ഷേത്രത്തിന് പിന്നിലായി ഉള്ള അബാധിത് സമുദ്ര മാര്‍ഗ്ഗ് ത്രിസ്തംഭം നേരത്തെ സൂചിപ്പിച്ച ദക്ഷിണ ധ്രുവത്തിലേക്കുള്ള സമുദ്രമാര്‍ഗ്ഗത്തിലേക്കാണ് ചൂണ്ടുന്നത്. ഇത് പൂര്‍വികരുടെ ഭൗമശാസ്ത്ര വിജ-്ഞാനത്തിന്‍റെ മികച്ച ഒരു ഉദാഹരണമാണ്.
ആറ് തവണ സോമനാഥ ക്ഷേത്രത്തിന് നേരെ വിദേശികളായ മുസ്ളീം രാജ-ാക്കന്മാര്‍ ആക്രമണം അഴിച്ചുവിട്ടു. ഇപ്പോഴുള്ള ക്ഷേത്രം കൈലാസ് മഹാമേരു പ്രാസാദ മാതൃകയിലാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഇതിന് തൊട്ടടുത്തു കാണുന്ന ക്ഷേത്രം 1782 ല്‍ മറാത്താ മഹാറാണി അഹല്യാഭായി ഉണ്ടാക്കിയതാണ്. ഇതിന് ഹരിഹര്‍ തീര്‍ത്ഥം എന്നാണ് പേര്. ഈ പുണ്യസ്ഥലത്താണ് ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണ സമയത്തുള്ള ലീലകളാടിയത് എന്നാണ് വിശ്വാസം.
|