പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം

ഭക്ത്യാപരബ്രഹ്മയുക്തനായ് ധ്യാനിക്കില്‍
മുക്തനായ് വന്നുകൂടും ഭവാന്‍ നിര്‍ണ്ണയം.
തച്ചരിത്രം കേട്ടുകൊള്‍കയും ചൊല്‍കയു&
മുച്ചരിച്ചും രാമരാമേതി സന്തതം
ഇങ്ങനെ കാലംകഴിച്ചുകൊള്ളുന്നാകി&
ലെങ്ങനെ ജനങ്ങള്‍ പിന്നെയുണ്ടാകുന്നു?
ജന്മജന്മാന്തരത്തിങ്കലുമുള്ളോരു
കല്മഷമൊക്കെ നശിച്ചുപോം നിശ്ചയം.
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ.
ദേവം പരിപൂര്‍ണ്ണമേകം സദാഹൃദി
ഭാവിതം ഭാവരൂപം പുരുഷം പരം.
നാമരൂപാദിഹീനം പുരാണം ശിവം.
രാമദേവം ഭജിച്ചിടു നീ സാന്തരം.”
രാക്ഷസേന്ദ്രന്‍ കാലനേമി പറഞ്ഞോരു
വാക്കുകള്‍ പീയൂഷതുല്യങ്ങള്‍ കേള്‍ക്കയാല്‍
ക്രോധതാമ്രാക്ഷനായ് വാളുമായ് തല്‍ഗളം
ചോദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാന്‍:
“നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങള്‍
പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ”
കാലനേമിക്ഷണദാചരനന്നേരം
മൂലമെല്ലാം വിചാരിച്ചു ചൊല്ലീടിനാന്‍:
“രാക്ഷസരാജ ദുഷ്ടാത്മന്‍! മതി മതി
രൂക്ഷസ്വഭാവമിതുകൊണ്ടു കിംഗ് ഫലം!
നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന&
തെന്നുടെ സല്‍‌ഗതിക്കെന്നു ധരിക്ക നീ.
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ-&
നാദ്യ സമുദ്ര്യുക്തനായേന്‍ മടിയാതെ”.
എന്നുപറഞ്ഞു ഹിമാദ്രിപാര്‍ശ്വേ ദ്രുതം
ചെന്നിരുന്നാന്‍ മുനിവേഷമായ് തല്‍ക്ഷണേ.
കാണായിതാശ്രമം മായാവിരചിതം
നാനാമുനിജനസേവിതമായതും.
ശിഷ്യജനപരിചാരകസംയുത-&
മുഷ്യാശ്രമം കണ്ടു വായുതനയനും
ചിന്തിച്ചുനിന്നാനവിടെയൊരാശ്രമ&
മെന്തുമൂലം പണ്ടു കണ്ടിട്ടുമില്ല ഞാന്‍.
മാര്‍ഗ്ഗ വിഭ്രംശം വരികയോ കേവല&
മോര്‍ക്കണമെന്മനോവിഭ്രമമല്ലല്ലേ?
നാനാപ്രകാരവും താപസനെക്കണ്ടു
പാനീയപാനവും ചെയ്തു ദാഹവും തീര്‍ത്തു
കാണാം മഹൌഷധം നില്‌ക്കുമത്യുന്നതം
ദ്രോണാചലം രഘുപുംഗവാനുഗ്രഹാല്‍.
ഇത്ഥം നിരൂപിച്ചൊരുയോജനായതം
വിസ്താരമാണ്ട മായാശ്രമമശ്രമം
രംഭാപനസഖര്‍ജ്ജുരകേരാമാദ്രി&
സമ്പൂര്‍ണ്ണമത്യച്‌ഛതോയവാപീയൂതം!
1| 2| 3| 4
കൂടുതല്‍
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം
രാമായണപാരായണം-ഇരുപത്തിനാലാം‌‌ദിവസം
രാമായണപാരായണം-ഇരുപത്തിമൂന്നാം‌ദിവസം
രാമായണപാരായണം‌-ഇരുപത്തിരണ്ടാം ദിവസം