പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം

കാലനേമിയുടെ പുറപ്പാട്

മാരുതനന്ദനനൌഷധത്തിന്നങ്ങു
മാരുതവേഗേന പോയതറിഞ്ഞൊരു
ചാരവരന്മാര്‍ നിഴാചരാധീശനോ&
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാന്‍.
ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍
പാരം വിചാരം കലര്‍ന്നു മരുവിനാന്‍
ചിന്താവിവശനായ് മുഹൂര്‍ത്തമിരുന്നള&
വന്തര്‍ഗൃഹത്തിങ്കല്‍നിന്നു പുറപ്പെട്ടു
രാത്രിയിലാരും സഹായവും‌കൂടാതെ
രാത്രിഞ്ചരാധിപന്‍ കാലനേമിഗൃഹം
പ്രാപിച്ചളവതിവിസ്മയം‌പൂണ്ടവ&
നാപൂര്‍ണ്ണമോദം തൊഴുതു സന്ത്രസ്തനായ്
അര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചു ചോദിച്ചാ&
“നര്‍ക്കോദയം വരും‌മുമ്പേ ലഘുതരം
ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ&
മിങ്ങനെ മറ്റുള്ളകമ്പടികൂടാതെ?”
ദു:ഖനിപീഡിതനാകിയ രാവണ&
നക്കാലനേമിതന്നോടു ചൊല്ലീടിനാന്‍:
“ഇക്കാലവൈഭവമെന്തു ചൊല്ലാവതു-
മൊക്കെ നിന്നോടു ചൊല്‍‌വാനത്ര വന്നതും
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ
ശക്തിയേറ്റാശു വീണീടിനാന്‍ ഭൂതലേ.
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജന്‍
മന്നവന്മാരെയും വാനരന്മാരെയും
കൊന്നു രണാങ്കണം‌തന്നില്‍ വീഴ്ത്തീടിനാന്‍.
വെന്നിപ്പറയുമടിപ്പിച്ചിതാത്മജന്‍
ഇന്നു ജീവിപ്പിച്ചുകൊള്ളുവാന്‍ മാരുത&
നന്ദനനൌഷധത്തിനു പോയീടിനാന്‍.
ചെന്നു വിഘ്നം വരുത്തേണമതിന്നു നീ
നിന്നോടുപായവും ചൊല്ലാമതിന്നെടോ.
താപസനായ് ചെന്നു മാര്‍ഗ്ഗമദ്ധ്യേ പുക്കു
പാപവിനാശനമായുള്ള വാക്കുകള്‍
ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം
വല്ലകണക്കിലും നീ വരുത്തീടണം.”
1| 2| 3| 4
കൂടുതല്‍
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം
രാമായണപാരായണം-ഇരുപത്തിനാലാം‌‌ദിവസം
രാമായണപാരായണം-ഇരുപത്തിമൂന്നാം‌ദിവസം
രാമായണപാരായണം‌-ഇരുപത്തിരണ്ടാം ദിവസം