ലോഹിതശ്വേതകൃഷ്ണനാദിമയങ്ങളാം ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ പുത്രഗണം കാമക്രോധാദികളെല്ലാം പുത്രികളും തൃഷ്ണാഹിംസാദികളെടോ തന്‍റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു തന്‍റെ വശത്താക്കുമാത്മാവിനെയവള്‍. കര്‍ത്ത്യത്വഭോക്തൃത്വമുഖ്യഗുണങ്ങളെ നിത്യമാത്മാവാകുമീശ്വരന്‍തങ്കലേ ആരോപണംചെയ്തു തന്‍റെ വശത്താക്കി നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു. ശുദ്ധനാത്മാപരനേകനവളോടു യുക്തനായ് വന്നു പുറത്തു കാണുന്നിതു തന്നുടെയാത്മാവിനെത്താന്‍ മറക്കുന്നി& തന്വഹം മായാഗുണവിമോഹത്തിനാല്‍. ബോധസ്വരൂപിയായൊരു ഗുരുവിനാല്‍. ബോധിതനായാല്‍ നിവൃത്തേന്ദ്രിയനുമായ് കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ വേണുന്നതെല്ലാമവനു വന്നു തദാ. ദൃഷ്ട്വാ പ്രകൃതി ഗുണങ്ങളോടാശു വേര്‍& പെട്ടു ജീവന്മുക്തനായ് വരും ദേഹിയും നീയുമേവം സദാത്മാനം വിചരിച്ചു മായാഗുണങ്ങളില്‍ നിന്നു വിമുക്തനായ് ആദ്യപ്രഭൃതി വിമുക്തനാത്മാവിതി ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ് ധ്യാനനിരതനായ് വാഴ്കെന്നാല്‍ വരു& മാനന്ദമേതും വികല്‌പ്പമില്ലോര്‍ക്ക നീ. ധ്യാനിപ്പതിന്നു സമര്‍ത്ഥനല്ലെങ്കിലോ മാനസേ പാവന ഭക്തിപരവശേ നിത്യം സഗുണനാം ദേവനെയാശ്രയി& ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം ഹൃല്‍പത്മകര്‍ണ്ണികാമദ്ധ്യേ സുവര്‍ണ്ണപീ തോല്‌പലേ രത്നഗണാഞ്ചിത നിര്‍മ്മലേ ശ്ലക്‍ഷണേ മൃദുതരേ സീതയാ സംസ്ഥിതം ലക്ഷ്മണസേവിതം ബാണധനുര്‍ദ്ധരം. വീരാസനസ്ഥം വിശാലവിലോചന-& മൈരാവതിതുല്യപീതാംബരധരം ഹാരകിരീടകേയുരാംഗദാംഗുലീ& യോരുരത്നാഞ്ചിതകുണ്ഡലനൂപുര& ചാരുകടകകടിസൂത്രകൌസ്തുഭ& സാരസമാല്യേവനമാലികാധരം ശ്രീവത്സവക്ഷസം രാമം രമാവരം ശ്രീവസുദേവം മുകുന്ദം ജനാര്‍ദ്ദനം സര്‍വ്വഹൃദിസ്ഥം സര്‍വ്വേശ്വരം പരം സര്‍വ്വവന്ദ്യം ശരണാഗതവത്സലം.
|